Thursday, October 22, 2026

കൊച്ചിൻ ഷിപ്പ്‌യാർഡിൽ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്ഥാൻ’ എഴുത്ത് ! കേന്ദ്ര ഏജൻസികൾ കേരളത്തിലേക്ക്

ഭാരതത്തിന്റെ തന്ത്രപ്രധാനമായ പ്രതിരോധ മേഖലകളിൽ ഒന്നായ കൊച്ചിൻ ഷിപ്പ്‌യാർഡിൽ (സി.എസ്.എൽ) സുരക്ഷാ ഏജൻസികളെ കടുത്ത ആശങ്കയിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണികൾക്കായി കപ്പൽശാലയിൽ എത്തിച്ച ഒരു വലിയ കപ്പലിന്റെ ഉൾഭാഗത്ത് ‘ഐ ലവ് പാകിസ്താൻ’ എന്ന് എഴുതിവെച്ചതാണ് പുതിയ വിവാദങ്ങൾക്ക് ആസ്പദമായത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കൊച്ചിൻ ഷിപ്പ്‌യാർഡ് അധികൃതർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. വിഷയത്തിന്റെ ഗൗരവവും അന്താരാഷ്ട്ര തലത്തിലുള്ള സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് രാജ്യത്തെ പ്രമുഖ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു #cochinshipyard #securitybreach #kochi #intelligence #navy #nationalsecurity #keralapolice #pakistan #defence #investigation #tatwamayinews

Related Articles

Latest Articles