Saturday, April 27, 2024
spot_img

‘തനിക്കെതിരെ സ്വപ്ന നൽകിയ കേസ് നിയമപരമായി നേരിടും’ ; വിജേഷ് പിള്ള

കൊച്ചി : തനിക്കെതിരെ സ്വപ്ന സുരേഷ് നൽകിയ കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ് പിളള അറിയിച്ചു. കർണാടക പോലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത് കിട്ടിയശേഷം തുടർ നടപടിയെക്കുറിച്ച് തീരുമാനിക്കുമെന്ന് വിജേഷ് പിള്ള വ്യക്തമാക്കി.

അതേസമയം ഹോട്ടലിൽ വിജേഷ് പിള്ളയും സ്വപ്നയും തമ്മിൽ കണ്ടുമുട്ടിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടിരുന്നു . വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles