Friday, May 3, 2024
spot_img

‘ഞാൻ മുഖ്യമന്ത്രി യോഗിയെ ഉടൻ കൊല്ലും’: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി; കേസെടുത്ത് പോലീസ്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. അടിയന്തര സേവനങ്ങൾക്കായി യു.പി സർക്കാർ ആരംഭിച്ച 112 എന്ന ടോൾ ഫ്രീ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ‘ഞാൻ മുഖ്യമന്ത്രി യോഗിയെ ഉടൻ കൊല്ലും’ എന്നാണ് വിളിച്ചയാൾ പറഞ്ഞത്. റിഹാൻ എന്നയാളാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞതായി ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എ.ടി.എസ്) അറിയിച്ചു. ‘112’ലെ ഓപ്പറേഷൻ കമാൻഡറിന്‍റെ പരാതിയിൽ സുശാന്ത് ഗോൾഫ് സിറ്റി പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

ഐ.പി.സി സെക്ഷൻ 506, 507, ഐ.ടി ആക്ട് 66 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാൾ യു.പി പോലീസിന്റെ സോഷ്യൽ മീഡിയ ഡെസ്‌കിലേക്കും ഭീഷണി സന്ദേശമയച്ചെന്നാണ് വിവരം.

Related Articles

Latest Articles