പാക് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ ശത്രു സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വർധമാൻ ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തി. അൽപസമയം മുമ്പ് നിര്‍ബന്ധപൂര്‍വ്വം അഭിനന്ദനെക്കൊണ്ട് എടുപ്പിച്ച ഒരു വീഡിയോ പാക് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

പാക് റേഞ്ചർമാരുടെ ഒപ്പമാണ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ എത്തിയിരിക്കുന്നത്. കനത്ത സുരക്ഷാ സന്നാഹമാണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ അതിർത്തിയിൽ ബിഎസ്എഫ് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്.

അതേസമയം രണ്ട് തവണ അഭിനന്ദനെ കൈമാറുന്ന സമയം പാക് സൈന്യം മാറ്റിയിരുന്നു.