Sunday, June 2, 2024
spot_img

അമേരിക്കയിൽ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്; കാറ്റിന് 200 കിലോമീറ്ററിലധികം വേഗതയെന്ന് റിപ്പോർട്ട്

ലൂസിയാന: അമേരിക്കയിൽ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. തീവ്ര ചുഴലിക്കാറ്റായ ഐഡ അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ ആ‍ഞ്ഞുവീശിക്കൊണ്ടിരിക്കുകയാണ്. ലൂസിയാന പ്രവിശ്യയിൽ വൻ നാശനഷ്ടമാണ് ചുഴലിക്കാറ്റ് വീശിയ ആദ്യ മണിക്കൂറുകളിൽ തന്നെ ഉണ്ടായിരിക്കുന്നത്.

ലൂസിയാന ഇതുവരെ നേരിട്ടുള്ള ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഐഡ. പ്രദേശത്ത് നിന്ന് ആയിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. 200 കിലോമീറ്ററിലധികം വേ​ഗത്തിലാണ് കാറ്റ് വീശുന്നത്. പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഷെൽ ബീച്ചിൽ 7അടി വെള്ളം ഉയർന്നിട്ടുണ്ട്. മിസിസിപ്പിയിലെ വേവ് ലാൻഡിൽ ആറ് അടിയും വെള്ളം ഉയർന്നു. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അമേരിക്കൻ ഭരണകൂടം അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles