കാസര്‍കോട്: സമ്മതിദായകര്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ബന്ധമായും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഹജരാക്കണമെന്ന് ജില്ലാ വരണാധികാരിയായ കളക്ടര്‍ അറിയിച്ചു. 99 ശതമാനം സമ്മതിദായകര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഇലക്ടേഴ്‌സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസം ഈ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാം.

ഇതിനു സാധിക്കാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 11 തരത്തിലുള്ള മറ്റ് തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കി വോട്ടു ചെയ്യാം. ജില്ലാ കളക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്‍ ചെറിയ രീതിയിലുള്ള അക്ഷരത്തെറ്റുകള്‍ ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ വോട്ട് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.