Wednesday, December 31, 2025

ആനച്ചാൽ കൊലപാതകം; പ്രതി ലക്ഷ്യം വച്ചത് കൂട്ടക്കൊല;ക്രൂരകുറ്റകൃത്യത്തിന്റെ ഞെട്ടിക്കുന്ന കാരണം പുറത്ത്.

ഇടുക്കി: ഇടുക്കി ആനച്ചാലില്‍ ആറു വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.

കേസിലെ പ്രതിയായ സുനിലിന്റെ (ഷാന്‍) ലക്ഷ്യം കൂട്ടക്കൊലയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തൻ്റെ കുടുംബജീവിതം തകർത്തത് ഭാര്യാസഹോദരിയായ സഫിയയും അവരുടെ മാതാവായ സൈനബയുമാണ്. അതുകൊണ്ട് ഈ കുടുംബത്തിലെ നാലു പേരെയും കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ചെന്നത്.

ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കുട്ടിയുടെ മാതാവിനും മുത്തശ്ശിയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.

പുലര്‍ച്ചെ മൂന്നരയ്ക്ക് പ്രതി സുനിൽ വീട്ടില്‍ അതിക്രമിച്ചു കയറുകയും, ചുറ്റികകൊണ്ട് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ തലയ്ക്കടിക്കുകയുമായിരുന്നു. സഫിയയെയും മകൻ അൽത്താഫിനെയും ഇയാൾ ആദ്യം ആക്രമിച്ചു. കൊലപ്പെടുത്തി വന്നാലെ ഭാര്യ സ്വീകരിക്കുവെന്ന് അട്ടഹസിച്ചുകൊണ്ടായിരുന്നു ആക്രമണം നടത്തിയത്.

ഇരുവരും മരിച്ചു എന്ന് കരുതിയതിനു ശേഷമാണ് തൊട്ടടുത്ത വീട്ടിൽ ചെന്ന് സഫിയയുടെ മാതാവ് സൈനബയെ ആക്രമിക്കുന്നത്. ഇവരും മരിച്ചു എന്ന് കരുതിയതിനു ശേഷം പ്രതി പെൺകുട്ടിയെയുമായി പുറത്തേക്കെത്തി.

ഈ കുട്ടിയെയും കൊലപ്പെടുത്താൻ ഇയാൾ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം വീടിനു സമീപത്തു നിന്ന് പൊലീസ് കണ്ടെത്തി. ദുരന്തം നേരിൽ കണ്ട ആഘാതത്തിലുള്ള പെൺകുട്ടിയുടെ മൊഴിയാണ് കേസിൽ സുപ്രധാനമാവുക. കൗൺസിലിങിനും മറ്റും ശേഷമാവും പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുക

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. (idukki anachal murder update)

Related Articles

Latest Articles