Monday, December 29, 2025

ഇടുക്കിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച് വൈദികൻ; സംഭവത്തിൽ കേസെടുത്ത് പൊലീസ്

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികന്‍ സ്‌കൂളില്‍ വെച്ച്‌ പീഡിപ്പിച്ചതായി പരാതി. ഇടുക്കി തങ്കമണി പൊലീസില്‍ ആണ് പരാതി ലഭിച്ചിരിക്കുന്നത്. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളില്‍ ഒരു വര്‍ഷംമുന്നെയാണ് സംഭവം നടന്നത്. സംഭവത്തില്‍, കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പീഡനം നടന്നതായി വ്യക്തമായാല്‍ വൈദികനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

വൈദികന്‍ തന്നെ സ്‌കൂളില്‍ വച്ച്‌ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, അന്വേഷണത്തില്‍ പീഡനം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചിരിക്കുകയാണ്.

എന്നാൽ, വൈദികന്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ടിസി വാങ്ങാന്‍ എത്തിയപ്പോള്‍ ഫീസ് അടക്കാന്‍ നിര്‍ബന്ധിച്ചതിന്റെ വൈരാഗ്യത്തിന് കുട്ടി വൈദികനെതിരെ വ്യാജ പരാതി നല്‍കിയതാണെന്നാണ് സ്‌കൂള്‍ അധികൃതർ പറയുന്ന വാദം.

Related Articles

Latest Articles