ഇടുക്കി : ജനവാസ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക സംഘം ഇടുക്കിയിലെത്തും. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 30 അംഗ സംഘം
വയനാട്ടിൽ നിന്ന് ഇടുക്കിയില്‍ എത്തുമെന്നാണ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചത്.
അതേസമയം ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. എസ്റ്റേറ്റിലെ ലേബർ ക്യാന്റീൻ ചുമര് ഇടിച്ചു തകർത്തു. ക്യാന്റീൻ നടത്തിപ്പുകാരൻ എഡ്വിൻ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.

