ദില്ലി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഏറ്റവും പുതിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് ഇടംകൈയന്‍ പേസര്‍ ടി നടരാജന്‍. ആദ്യം നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുള്‍പ്പെടിരുന്ന അദ്ദേഹം പിന്നീട് പരിക്കേറ്റ് പിന്‍മാറിയ വരുണ്‍ ചക്രവര്‍ത്തിക്കു പകരം ഇന്ത്യന്‍ ടീമിലെത്തുകയായിരുന്നു. ഈ പര്യടനത്തില്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യക്കു വേണ്ടി അരങ്ങേറിയ നടരാജന്‍ മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഏവരുടെയും ശ്രദ്ധപിടിച്ചു പിടിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നായി ആറു വിക്കറ്റുകള്‍ നടരാജന്‍ കൊയ്തിരുന്നു. പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറും അദ്ദേഹം തന്നെയായിരുന്നു. മൂന്നാം ടി20ക്കു ശേഷം ഹാര്‍ദിക് പാണ്ഡ്യ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയപ്പോള്‍ അത് സമ്മാനിച്ചത് നടരാജനായിരുന്നു. ഇത് അദ്ദേഹമാണ് അര്‍ഹിക്കുന്നതെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. നടരാജന് സ്ഥിരതയാര്‍ന്ന പ്രകടനം തുടരാന്‍ സാധിക്കുകയാണെങ്കില്‍ അതു അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ചു മഹത്തായ കാര്യമായിരിക്കുമെന്ന് കോലി വ്യക്തമാക്കി. സ്ഥിരത പുലര്‍ത്താനായാല്‍ നടരാജന്‍ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നാണ് ഇന്ത്യന്‍ നായകന്റെ വാക്കുകള്‍ നല്‍കുന്ന സൂചന.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…