Friday, September 25, 2026

കാശ്മീർ ക്ലീൻ ആക്കിയെങ്കിൽ അടുത്തത് ഉറപ്പിച്ചോ മണിപ്പൂരും ക്ലീൻ ആക്കും !

ഇന്ന് രാജ്യം 77 മത് സ്വാതന്ത്യദിനം ആഘോഷിക്കുകയാണ്. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇപ്പോൾ തന്റെ പ്രസംഗത്തിൽ മോദി മണിപ്പൂരിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. മണിപ്പൂരിലടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളാണുണ്ടായത്. സ്ത്രീകൾക്കും പെൺമക്കൾക്കുമെതിരെയുണ്ടായ കുറ്റകൃത്യങ്ങളുടെ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂരിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നും അമ്മമാരും പെൺമക്കളും അപമാനിക്കപ്പെട്ടുവെന്നും മോദി പറഞ്ഞു. എന്നാൽ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പൂരില്‍ സമാധാനാന്തരീക്ഷം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. മണിപ്പൂര്‍ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണെന്നും പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നടത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ജനാധിപത്യമാണ് ഇന്ത്യയുടെ ശക്തിയെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. അതേസമയം, ഇത് പത്താംതവണയാണ് നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത്.

Related Articles

Latest Articles