Wednesday, November 4, 2026

യുവാവിന്റെ മരണം വാഹനാപകടത്തിലല്ല, കൊലപാതകമെന്ന് പോലീസ്; തെളിഞ്ഞത് പോസ്റ്റ്മോർട്ടത്തിൽ! സഹോദരനെ വിശദമായി ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് അരുംകൊല; ക്രൂരകൃത്യത്തിന് സാക്ഷിയായി സുഹൃത്തും; കാരണം ഇത്!!

തൃശ്ശൂർ: ചേറ്റുപുഴയിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. സംഭവത്തിൽ യുവാവിന്റെ സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ. അരിമ്പൂർ സ്വദേശി ഷൈനിന്റെ (28) മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. സഹോദരൻ ഷെറിൻ (24) ഷെറിന്റെ കൂട്ടുകാരൻ അരുൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഇരുവരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്നാണ് ആദ്യം ഇവർ പോലീസിനോട് പറഞ്ഞത്. എന്നാൽ വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം സഹോദരനും കൂട്ടുകാരനും ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്.

കഴിഞ്ഞ 13ാം തീയതിയാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. രാത്രി തൃശ്ശൂർ ന​ഗരത്തിലെ ബാറിൽ മദ്യപിച്ചിരുന്ന ഷൈൻ എന്ന യുവാവിനെ വിളിച്ചു കൊണ്ടുപോകാൻ എത്തിയതായിരുന്നു ഷൈനിന്റെ സഹോദരൻ ഷെറിനും സുഹൃത്ത് അരുണും. ഇവർ തിരിച്ച് ബാറിൽ നിന്ന് വരുന്ന വഴി പെട്രോൾ തീർന്നു. ഇതിനെ തുടർന്ന് തർക്കമുണ്ടാകുന്നു. തർക്കത്തിനിടെ സഹോദരനെ ഷെറിൻ ഹെൽമെറ്റ് ഉപയോ​ഗിച്ച് അടിച്ചു വീഴ്ത്തി. ഇയാൾ ബോധമില്ലെന്ന് കണ്ട് ബൈക്കിൽ നിന്ന് തള്ളിയിടുകയാണുണ്ടായത്.

ശേഷം ആംബുലൻസിനെയും പോലീസിനെയും വിളിച്ചു പറയുകയും ചെയ്തു. അപകടമുണ്ടായി എന്നാണ് പറഞ്ഞത്. ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിലാണ് വീണതിന്റെ പരിക്കുകളല്ല ഇയാൾക്കുണ്ടായിരുന്നതെന്ന് ബോധ്യപ്പെട്ടത്. ഹെൽമെറ്റ് കൊണ്ട് അടിച്ചതാണെന്ന് വ്യക്തമായി. ഷൈനിന്റെ ശവസംസ്കാരത്തിന് ശേഷം ഷെറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ദാരുണമായ അരുംകൊലയാണ് പുറത്തുവന്നിരിക്കുന്നത്.

Related Articles

Latest Articles