Thursday, May 16, 2024
spot_img

മെസ്സി കരിയർ അവസാനിപ്പിച്ചാൽ പെട്ടിയും പ്രമാണവും എടുത്തു പോകുന്നത് അർജന്റീനയിലേക്കല്ല!!എവിടെയാണെന്നറിയണ്ടേ?

ബ്യൂണസ് അയേഴ്‌സ് : നല്ല ഫോമിൽ ആസ്വദിച്ചുകളിക്കുകയാണെങ്കിൽ 2026 ലോകകപ്പിലും തന്നെ കാണാനാകുമെന്ന് സൂചനകൾ നൽകി മെസ്സി. അർജന്റീന മാധ്യമമായ ‘ഡയറിയോ ഡിപോർട്ടിവോ ഒലെ’യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരം തുറന്നു പറച്ചിൽ നടത്തിയത് . ‘പ്രായം കാരണം 2026 ലോകകപ്പ് കളിക്കുക പ്രയാസമായിരിക്കും. ഫുട്‌ബോൾ കളിക്കാൻ ഇഷ്ടമാണ്. നല്ല ഫോമിലാണെന്നും ആസ്വദിക്കുന്നുണ്ടെന്നും തോന്നുന്നിടത്തോളം അതു തുടരും. അടുത്ത ലോകകപ്പിന് ഇനിയും ഏറെയുണ്ട്. കരിയർ എങ്ങനെ മുന്നോട്ടുപോകുമെന്നതിനെ അപേക്ഷിച്ചിരിക്കും ഭാവികാര്യങ്ങൾ.’മെസ്സിപറഞ്ഞു.

അതെ സമയം കരിയർ അവസാനിപ്പിച്ചാൽ മെസി പോകുക ജന്മനാടായ അർജന്റീനയിലാകില്ല,മറിച്ച് ബാഴ്സിലോണയിലേക്കാകും.സ്വന്തം വീടാണ് ബാഴ്‌സയെന്നും ഫുട്‌ബോൾ കരിയർ അവസാനിപ്പിച്ചാൽ അങ്ങോട്ട് തിരിച്ചുപോകുമെന്നും താരം പറഞ്ഞു. കരിയർ അവസാനിപ്പിച്ചാൽ ബാഴ്‌സലോണയിലേക്കു തിരിച്ചുപോകും. അവിടെ കഴിയണം. ബാഴ്‌സ തന്റെ സ്വന്തം വീടാണെന്നും അഭിമുഖത്തിൽ മെസ്സി പറഞ്ഞത്.

Related Articles

Latest Articles