Saturday, May 18, 2024
spot_img

ഭക്തരെയും നിരപരാധികളായ പൊതുജനങ്ങളെയും ആക്രമിക്കുകയോ കലാപത്തിന് തുനിയുകയോ ചെയ്താൽ മറുപടി പറയുന്നത് പൊലീസ് ബുള്ളറ്റുകൾ‘; യോഗി ആദിത്യനാഥ്

കലാപാകരികൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങൾ ആരുടെയും ഉത്സവങ്ങളെയോ വിശ്വാസങ്ങളെയോ തടസ്സപ്പെടുത്തില്ലെന്നും എന്നാൽ ആരെങ്കിലും ശിവഭക്തർക്ക് നേരെ അതിക്രമം നടത്തുകയോ കലാപത്തിന് തുനിയുകയോ ചെയ്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്കുകൾക്ക് ചെവി കൊടുക്കാത്തവർ തീർച്ചയായും പൊലീസ് ബുള്ളറ്റുകളോട് സംവദിക്കേണ്ടി വരുമെന്നും ആദ്ദേഹം പറഞ്ഞു.

ഷഹീൻ ബാഗ് അതിക്രമങ്ങൾക്ക് പിന്നിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണെന്ന് യോഗി ആദിത്യനാഥ് ആവർത്തിച്ചു. സർക്കാരിന്റെ ഭാഗമായിരുന്നു കൊണ്ട് ഇത്തരം സംഭവങ്ങൾ ആസൂത്രണം ചെയ്യുന്നതിലൂടെ നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനാണ് കെജരിവാളും കൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഷഹീൻ ബാഗ് സമരം പേരിന് മാത്രമുള്ളതാണെന്നും ഇവരുടെ യഥാർത്ഥ സമരം ജമ്മു കശ്മീർ പുനരേകീകരണത്തോടും അയോദ്ധ്യയിലെ രാമക്ഷേത്രത്തോടുമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കെജരിവാൾ സർക്കാർ ഡൽഹിയിൽ ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചില്ലെന്നും എന്നാൽ എല്ലാ തെരുവുകളിലും മദ്യശാലകൾ സ്ഥാപിച്ചിട്ടുണ്ടെന്നും യോഗി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഒരു ജനക്ഷേമ പദ്ധതി പോലും ആം ആദ്മി പാർട്ടി സർക്കാർ ഡൽഹിയിൽ നടപ്പിലാക്കാൻ താത്പര്യം കാണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Latest Articles