Wednesday, October 21, 2026

പ്രശ്നങ്ങളുണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞ് നമ്പർ കൈമാറും !ശേഷം ഫോണിൽ അശ്ലീലം ! വിദ്യാർത്ഥികൾ സംഘടിച്ച് എത്തിയതോടെ എഎസ്ഐ ഓടി രക്ഷപ്പെട്ടു !

സയൻസ് ഫെസ്റ്റിവൽ ഡ്യൂട്ടിക്കിടെ, പ്രശ്നങ്ങളുണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞ് വൊളന്റിയറായ പെൺകുട്ടികൾക്ക് നമ്പർ നൽകുകയും ശേഷം അവരെ ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും ചെയ്ത എഎസ്ഐ വൊളന്റിയർമാർ സംഘടിച്ച് എത്തിയതോടെ ഓടി രക്ഷപ്പെട്ടു. കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി നസീം ആണ് ഓടി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതിനായിരുന്നു സംഭവം.

സയൻസ് ഫെസ്റ്റിവലിൽ വൊളന്റിയർമാരായി വിദ്യാർഥികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടികളുടെ നമ്പർ കൈക്കലാക്കുന്നു ഇയാൾ രാത്രിയിൽ വീഡിയോകോൾ വിളിച്ച് ശല്യപ്പെടുകയായിരുന്നു. പെൺകുട്ടി കോൾ കട്ട് ചെയ്തുവെങ്കിലും ഇയാൾ നിരന്തരം ശല്യപ്പെടുത്തുന്നത് തുടർന്നു. ഇതോടെയാണ് വിഷയം സംസാരിക്കാൻ മറ്റുള്ള വൊളന്റിയർമാരോടൊപ്പം പെൺകുട്ടി എത്തിയത്. ആദ്യം ഇവരെ ഭീഷണിപ്പെടുത്തിയ എഎസ്ഐ പ്രശ്നമാകുമെന്ന് കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പരാതിയുമായെത്തുന്ന സ്ത്രീകളുടെ ഫോണിലേക്ക് രാത്രിയിൽ മദ്യപിച്ച് വീഡിയോ കോൾ ചെയ്യുന്നുവെന്ന് ഇയാൾക്കെതിരെ മുമ്പും ആരോപണമുണ്ടായിരുന്നു. പാങ്ങോട് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ സമാനമായ സംഭവത്തിൽ ഇയാൾക്കെതിരെ നടപടിയുണ്ടായിരുന്നു. കൊല്ലത്തായിരുന്ന നസീമിനെ ശിക്ഷാ നടപടിയുടെ ഭാ​ഗമായിട്ടാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. അതിനിടെയാണ് പുതിയ സംഭവം. വിഷയത്തിൽ ഫെസ്റ്റിവൽ അധികൃതർ ഇന്ന് പോലീസിൽ പരാതി നൽകും.

Related Articles

Latest Articles