Wednesday, January 7, 2026

‘യുദ്ധമുണ്ടായാൽ ജയം ഇന്ത്യക്കൊപ്പമായിരിക്കും’ ; ചൈനയ്ക്ക് കനത്ത മുന്നറിയിപ്പു നൽകി ഇന്ത്യൻ കരസേനാ മേധാവി

ദില്ലി: ചൈനയ്‌ക്കെതിരെ ശക്തമായ താക്കീതുമായി ഇന്ത്യൻ കരസേനാ മേധാവി മുകുന്ദ്.എം.നരവാനേ.

ഒരു യുദ്ധമുണ്ടായാൽ ചൈനയ്‌ക്കെതിരെ ശക്തമായ വിജയം ഇന്ത്യനേടുമെന്നും എന്നാൽ അത് അവസാന ശ്രമം മാത്രമായിരിക്കുമെന്നും നരവാനേ പറഞ്ഞു.

‘യുദ്ധവും സംഘർഷവും ഏതു സമയത്തേയും അവസാന ശ്രമം മാത്രമാണ്. എന്നാൽ അങ്ങിനെ ഒരു അന്തരീക്ഷത്തിലേക്ക് കാര്യങ്ങളെ തള്ളിവിട്ടാൽ അത് ഇന്ത്യയുടെ മാത്രം വിജയത്തിലായിരിക്കും കലാശിക്കുക എന്ന് ചൈന മനസ്സിലാക്കണം.’- നരവാനേ പറഞ്ഞു.

എന്നാൽ നിലവിലെ ചില അഭിപ്രായവ്യത്യാസങ്ങളും അസ്വസ്ഥകളും പരിഹരിക്കുക എന്നതിനപ്പുറം ദീർഘകാലത്തെ പ്രശ്‌നപരിഹാരമാണ് വേണ്ടതെന്നും വടക്കുകിഴക്കൻ അതിർത്തി എന്നും ഇന്ത്യയുടെ നിതാന്ത ജാഗ്രതയിലാണെന്നും മുമ്പ് അതിർത്തി എവിടെയായിരുന്നോ അവിടേക്ക് ചൈനയുടെ സൈന്യം മാറുകതന്നെ വേണമെന്നും നരവാനേ വ്യക്തമാക്കി.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles