Tuesday, May 14, 2024
spot_img

ഇത് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ പുരോഗമന തള്ള് തള്ളാമായിരുന്നു, പറഞ്ഞത് പാവാട അലൻസിയർ !

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022ന്റെ സമർപ്പണ ചടങ്ങിൽ, സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ പലയിടങ്ങളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സമ്മാനമായി നൽകേണ്ടതെന്നുമായിരുന്നു അലൻസിയർ പറഞ്ഞത്. സ്പെഷ്യൽ ജൂറി പുരസ്കാരം വാങ്ങിയ ശേഷമുള്ള മറുപടി പ്രസം​ഗത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. ഇതിന്റെ വീഡിയോകളും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ, നടൻ അലൻസിയറിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയിട്ടും നടനെതിരെ പ്രതികരിക്കാൻ ജനപ്രതിനിധികളോ കലാസാംസ്കാരിക രം​ഗത്തു നിന്നുള്ളവരോ ആരും തയ്യാറാവാത്തതിനെയും ഹരീഷ് പേരടി വിമർശിച്ചു. അതേസമയം, ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു. പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി എന്നും ഹരീഷ് പേരടി പരിഹസിക്കുന്നു. ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണ്. അതിന് ചികിൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ടെന്നും മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണെന്നും ഹരീഷ് പേരടി തുറന്നടിച്ചു. കൂടാതെ, ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്നാണ് താരം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധിപേരാണ് പോസ്റ്റിനെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ഈ അടുത്ത കാലത്ത് ഒരു അവാർഡ് വേദിയിലും ഇത്രയും തരംതാണ ഒരു പ്രസ്താവന കണ്ടിട്ടില്ല. അപ്പൻ സിനിമയിലെ കഥാപാത്രത്തിന്റെ ഹാങ്ങ് ഓവർ വിട്ട് മാറാതെയാണ് അലൻസിയർ നിൽക്കുന്നതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു.

Related Articles

Latest Articles