Monday, June 3, 2024
spot_img

നട്ടെല്ലുണ്ടെങ്കിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം നടത്തൂ: AI ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കെ.സുധാകരന്‍

കണ്ണൂർ : സംസ്ഥാനത്തെ നിരത്തിലുടനീളം AI ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ക്യാമറാ ഇടപാടിൽ പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ചുട്ട മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്. നട്ടെല്ലുണ്ടെങ്കിൽ AI ക്യാമറ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സുധാകരൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് ന്യായീകരിക്കുന്നത് നാണക്കേടാണെന്നും മുഖ്യമന്ത്രിയുടെ ന്യായീകരണം കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു. കോടതിയെ കോൺഗ്രസ് സമീപിക്കുന്നതിൽ ചർച്ച നടക്കുകയാണന്നും സുധാകരൻ വ്യക്തമാക്കി.

‘‘ഒറ്റക്കാര്യം. അത്ര നട്ടെല്ലുണ്ടെങ്കിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണത്തിന് ഈ സർക്കാർ തയാറാകട്ടെ. അദ്ദേഹത്തിന്റെ വകുപ്പിലെ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചു. അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അന്വേഷണം മാത്രമല്ലേ? നിങ്ങൾ തന്നെ ആലോചിച്ചിട്ടു പറയൂ. ഈ സർക്കാർ ഭരിക്കുന്നു. ഈ സർക്കാരിലെ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് സർക്കാരിനെതിരായ ഗുരുതരമായ ആരോപണം അന്വേഷിക്കുന്നു എന്നു പറഞ്ഞാൽ അത് പരിഹാസ്യമല്ലേ?’’ – സുധാകരൻ ചോദിച്ചു.

Related Articles

Latest Articles