Tuesday, October 13, 2026

അനധികൃത കുടിയേറ്റം !487 ഇന്ത്യന്‍ കുടിയേറ്റക്കാരെ ഉടന്‍ തിരിച്ചയക്കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍ : പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയ 487 ഇന്ത്യന്‍ കുടിയേറ്റക്കാരെ ഉടന്‍ തിരിച്ചയക്കുമെന്ന് അമേരിക്കൻ അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍, തിരിച്ചയക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ചെറിയതോതില്‍ വര്‍ധനയുണ്ടായേക്കാമെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 104 ഇന്ത്യക്കാരുമായുള്ള അമേരിക്കൻ സൈനിക വിമാനം ഇക്കഴിഞ്ഞ ബുധനാഴ്ച അമൃത്സറില്‍ ലാൻഡ് ചെയ്തിരുന്നു. ഇവരില്‍ ഭൂരിഭാഗവും ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു. അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 15,668 ഇന്ത്യക്കാരെയാണ് 2009 മുതല്‍ ഇതുവരെ അമേരിക്ക തിരിച്ചയച്ചിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു.

Related Articles

Latest Articles