Thursday, April 25, 2024
spot_img

സങ്കടഹര ചതുർഥി; വ്രതമെടുത്ത് ഭഗവാനെ പ്രാർഥിച്ചാൽ സകല ദുഖവും മാറും; ഇന്ന് ഗണേശ പഞ്ചരത്നസ്തോത്രം ഒരു തവണയെങ്കിലും ജപിച്ചാൽ അത്യുത്തമം

ഇന്ന് സങ്കടഹര ചതുർഥി. 2022 ജനുവരി 21 വെള്ളിയാഴ്ചയാണ് ഈ മാസത്തെ സങ്കടഹര ചതുർഥി ആചരിക്കുന്നത്.

കറുത്ത പക്ഷത്തിൽ വരുന്ന ചതുർഥിയാണ് സങ്കടഹര ചതുർഥി അല്ലെങ്കിൽ സങ്കഷ്ടി ചതുർഥി. വെളുത്ത പക്ഷത്തിൽ വരുന്നത് വിനായക ചതുർഥി വ്രതം ആണ്.

സങ്കടഹര ചതുർഥി ദിവസം ഗണപതിക്ക് മോദകം, പഴം, ശർക്കര, കരിമ്പ്, ഗണപതിനാരങ്ങ, കൽക്കണ്ടം, മുന്തിരി, അവൽ നനച്ചത് എന്നിവ നേദിക്കുന്നത് നല്ലതാണ്. കൂടാതെ കറുകമാല ചാർത്തുകയും നാളികേരം ഉടയ്ക്കുകയും ആവാം. ഗണപതിക്ക് മുന്നിൽ എത്തമിടുകയും അഷ്ഗടദ്രവ്യ മഹാഗണപതി ഹോമം നടത്തുകയും ചെയ്യാം.

അതുപോലെ തന്നെ എല്ലാ വ്രതങ്ങളെയും പോലെ ഒരിക്കൽ എടുത്തു ചതുർഥി ദിവസം ഉപവാസതോടെ ആണ് ഈ വ്രതവുമെടുക്കേണ്ടത്. പൂർണമായി ഉപവാസം എടുക്കാൻ സാധിക്കാത്തവർക്ക് പഴവും കിഴങ്ങുകളും കഴിക്കാം.

വിഘ്നങ്ങൾ അകലാനും സങ്കടങ്ങൾ മാറാനും ആണ് ഇത് അനുഷ്ഠിക്കുന്നത്. സിദ്ധിയും ബുദ്ധിയും പത്നി മാരായ വിനായകനെ പ്രീതിപ്പെടുത്തിയാൽ സകല ഐശ്വര്യങ്ങളും ഉണ്ടാകും എന്നാണ് വിശ്വാസം.

പഴവങ്ങാടി ഗണപതി ,കൊട്ടാരക്കര ഗണപതി, ഇടപ്പള്ളി ഗണപതി ,ബത്തേരി മഹാഗണപതി, മള്ളിയൂർ ഗണപതി, പമ്പാ ഗണപതി,കണ്ണൂർ വേലം മഹാഗണപതി പാലക്കാട് കൽപ്പാത്തിയിലെ മന്തക്കര ശ്രീ മഹാഗണപതി ഒക്കെ കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങൾ ആണ്. മറ്റനേകം ക്ഷേത്രങ്ങളിലും ഉപദേവനായി ഗണപതിയെ ആരാധിക്കുന്നു.

അതേസമയം ശ്രീ ശങ്കരാചാര്യ വിരചിതമെന്നു കരുതപ്പെടുന്ന ഗണേശ പഞ്ചരത്നസ്തോത്രം സങ്കടഹര ചതുർഥി ദിനത്തിൽ ജപിക്കുന്നത് ശ്രേയസ്കരമാണ് എന്നാണ് ജ്യോതിഷർ പറയുന്നത്. ഗണപതി ഭഗവാന് പ്രധാനമായ മുപ്പെട്ടു വെള്ളിയും സങ്കടഹര ചതുർഥിയും ചേർന്ന് വരുന്നതിനാൽ ഈ ദിനത്തിലെ ഭജനം ഇരട്ടിഫലദായകമാണ്. ഗണേശപ്രീതിയിലൂടെ സർവ വിഘ്‌നങ്ങളും ദുരിതങ്ങളും നീങ്ങും എന്നാണു വിശ്വാസം

ഗണേശ പഞ്ചരത്നസ്തോത്രം


ജയഗണേശ ജയഗണേശ ജയഗണേശ പാഹിമാം

ജയഗണേശ ജയഗണേശ ജയഗണേശ രക്ഷമാം

മുദാകരാത്തമോദകം സദാവിമുക്തിസാധകം

കലാധരാവതംസകം വിലാസിലോകരക്ഷകം

അനായകൈക നായകം വിനാശിതേഭദൈത്യകം

നതാശുഭാശുനാശകം നമാമി തം വിനായകം

നതേതരാതി ഭീകരം നവോദിതാർക ഭാസ്വരം

നമത്സുരാനി നിർജരം നതാധികാപദുദ്ധരം

സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം

മഹേശ്വരം സമാശ്രയെ പരാത്പരം നിരന്തരം

സമസ്തലോക ശങ്കരം നിരസ്ത ദൈത്യ കുഞ്ജരം

ദരേദരോദരംവരംവരേഭവക്ത്രമക്ഷരം

കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം

മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം

അകിംചനാർതിമാർജനം ചിരന്തനോക്തിഭാജനം

പുരാരിപൂർവനന്ദനം സുരാരിഗർവചർവണം

പ്രപഞ്ചനാശഭീഷണം ധനന്ജയാദിഭൂഷണം

കപോലദാനവാരണം ഭജേപുരാണവാരണം

നിതാന്തകാന്തദന്തകാന്തിമന്തകാന്തകാത്മജം

അചിന്ത്യരൂപമന്തഹീനമന്തരായകൃന്ത്നം

ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം

തമേകദന്തമേവതം വിചിന്തയാമിസന്തതം

മഹാഗണേശപഞ്ചരത്ന മാധരേണയോൻവഹം

പ്രജൽപതിപ്രഭാതകേ ഹൃദിസ്മരണ് ഗണേശ്വരം

അരോഗതാംമദോഷതാം സുസാഹിതീം സുപുത്രതാം

സമാഹിതായുരഷ്ടഭൂതിമഭ്യുപൈതിസോചിരാത്

(കടപ്പാട്)

Related Articles

Latest Articles