Wednesday, April 24, 2024
spot_img

കോവിഡ് തീവ്ര വ്യാപനം: പി എസ് സി പരീക്ഷകള്‍ മാറ്റി വച്ചു; പുതിയ ടൈംടേബിൾ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പി എസ് സി (PSC) പരീക്ഷകള്‍ മാറ്റി വച്ചു. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്കാണ് മാറ്റിയത്. പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പശ്ചാത്തലത്തിലാണ് നടപടി.

ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ ജനുവരി 28 ലേക്കും ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അഥോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി നാലിലേക്കും മാറ്റിയിട്ടുണ്ട്.പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പി എസ് സി വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണ്.

Related Articles

Latest Articles