Sanku T Das
കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിജെപി നേതാവ് ശങ്കു ടി ദാസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുള്ളതായി ഡോക്ടർമാർ. അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ പ്രവർത്തനം പുരോഗതിയുടെ പ്രാഥമിക ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. രക്ത സമ്മർദ്ദം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. അദ്ദേഹത്തിന് ഡയാലിസിസ് തുടരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രത്യക പൂജകളും, വഴിപാടുകളും, പ്രാർത്ഥനകളും നടന്നിരുന്നു. നിരവധിപേർ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നടത്തിയ പ്രാർത്ഥനകളും വഴിയ്‌പാടുകളും പങ്കുവച്ചിട്ടുണ്ട്. നിലപാടുകൾ പറയുന്നതിലും സംവാദങ്ങളിൽ എതിരാളികളെ ആധികാരികതയോടെ പ്രതിരോധിക്കുന്നതിലും ശങ്കുവിനുള്ള കഴിവ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ ജനപിന്തുണയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ഈ നേതാവിനെ തേടിയെത്തിയത്.
ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി മലപ്പുറം ജില്ലയിലെ പെരുന്താണിയിൽ വച്ച് ശങ്കു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ഹെഡ് ഇഞ്ചുറി സംശയിച്ചിരുന്നെങ്കിലും വിശദ പരിശോധനയിൽ പരിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ കരളിനേറ്റ പരിക്കാണ് രക്തസ്രാവത്തിനും രക്തസമ്മർദ്ദം കുറയുന്നതിനും ഇടയാക്കിയത് . ഇതേ തുടർന്ന് അദ്ദേഹത്തെ ആൻജിയോ എംബോളൈസേഷനും വിധേയനാക്കിയിരുന്നു. ചികിത്സയുടെ ഒരു ഘട്ടത്തിൽ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലേക്ക് പോയിരുന്നു. എന്നാൽ പ്രാർത്ഥനകൾ ഫലം കാണുന്നതായി നിരവധി സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങളിൽ എഴുതിയിട്ടുണ്ട്.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…