Tuesday, May 21, 2024
spot_img

ഇമ്രാൻ ക്ലിയർ ഔട്ട്‌ ‘നയാ പാകിസ്ഥാൻ ‘ ഇനി അടുത്ത ശ്രീലങ്ക ; കടക്കെണിയിൽ മുങ്ങി താന്ന് രാജ്യം

ഇപ്പോഴിതാ ഇമ്രാനും പുറത്തേക്കുള്ള വഴി വച്ച് പിടിച്ചിരിക്കുകയാണ്. 90 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വന്ന തെരഞ്ഞെടുപ്പിൽ അവസാന നിമിഷത്തെ നാടകീയ നീക്കങ്ങളിലൂടെയും അവിശ്വാസ പ്രമേയത്തിന്റെ അടിസ്ഥാനത്തിലും പുറത്താകുന്ന ആദ്യ പ്രധാനമന്ത്രി എന്ന നാണക്കേട് ഒഴിവാക്കിയിരിക്കുകയാണ് ഇമ്രാന്‍ ഖാൻ. കഴിഞ്ഞ മൂന്നര വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ തിരഞ്ഞതെടുപ്പിൽ ഡീനോട്ടിഫൈ ചെയ്യപ്പെട്ടതോടെ അടുത്ത 15 ദിവസം കെയര്‍ ടേക്കര്‍ ആയിരിട്ടായിരിക്കും തുടരുക . ശേഷം വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ മുന്‍ കരസേന ജനറല്‍മാരില്‍ ആരെങ്കിലും ഒരാൾ കാവല്‍ പ്രധാനമന്ത്രിയായി വന്നേക്കാം. ഡെപ്യൂട്ടി സ്പീക്കറെ വച്ചുള്ള കളിയില്‍ തത്കാലം രാജിയൊഴിവാക്കി രക്ഷപെട്ടു എന്ന് വേണമെങ്കിൽപറയാം. അല്ലെങ്കില്‍ ഞായറാഴ്ച തന്നെ ഇമ്രാന്‍ സര്‍ക്കാര്‍ നിലംപരിശായേനെ.

പ്രതിപക്ഷവുമായി ധാരണയിലെത്തി കാലാവധി തീരും മുൻപേ തിരഞ്ഞെടുപ്പ് നടത്തി പ്രതിസന്ധി മറികടക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. തുടർന്ന് ജനപ്രീതി ഇടിഞ്ഞു. ദേശീയ അസംബ്ലിളില്‍ മൊത്തം 342 അംഗങ്ങള്‍. ഭൂരിപക്ഷമായി 172 പേരുടെ പിന്തുണ വേണം.പ്രതിപക്ഷത്ത് നിൽക്കുന്ന പാകിസ്താന്‍ മുസ്ലിം ലീഗും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും കൈകോര്‍ത്തതോടെ ഇമ്രാന്റെ കാര്യത്തിൽ ”തീരുമാനമായി” . ഇമ്രാനെ മുട്ടുകുത്തിച്ച് ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാനുള്ള അവരുടെ നീക്കം മൊത്തമായി പാളി. ഷഹബാസിനെ പിന്തുണക്കുമെന്ന് പി.പി.പിയുടെ ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ചരിത്രം ആവർത്തിച്ച് വീണ്ടും പാകിസ്ഥാൻ

പാകിസ്ഥാന്റെ ചരിത്രം എടുത്തു നോക്കുകയായാണെങ്കിൽ പട്ടാളത്തിന് ഏതെങ്കിലും ഒരു തരത്തിൽ അവിശ്വാസം വന്നാൽ പിന്നെ അത് ആരാണെങ്കിലും രക്ഷയില്ല . അത് സാക്ഷാൽ പ്രധാന മന്ത്രിയായിരുന്നാലും ശരി, പാകിസ്ഥാന്റെ ചരിത്രമിതാണ്‌. എല്ലാക്കാലത്തും വിദേശനയത്തിലും പ്രതിരോധത്തിലും പട്ടാളത്തിന്റേതാണ് അവസാന വാക്ക്.പാകിസ്ഥാന്റെ ഭരണസിരാകേന്ദ്രം ഇസ്ലാമബാദ് ആണെങ്കിലും യഥാര്‍ഥത്തില്‍ ഭരണം നിയന്ത്രിക്കുന്നത് റാവല്‍പിണ്ടിയില്‍ പാക് സൈനിക ആസ്ഥാനമാണ്. കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വ ഐ.എസ്‌.ഐ. മേധാവി സ്ഥാനത്ത് ഫായിസ് ഹമീദിനെ മാറ്റി ലഫ് ജനറല്‍ നദീം അന്‍ജുമിനെ നിയമിക്കാന്‍ ഒരുങ്ങിയതും ഇമ്രാന്‍ വഴങ്ങാതിരുന്നതും മുതലാണ് പട്ടാളവുമായുള്ള ബന്ധം തകർന്നത്.
ബാജ്‌വയുടെ വൈരാഗിയായിരുന്നു ഫാസീസ്.

എന്നാൽ ഇമ്രാന്‍ ബാജ്‌വയുടെ പിന്‍ഗാമിയായി കണ്ടിരുന്നത് ഫായിസ് ഹമീദിനെയാണ്. അത് തിരിച്ചറിഞ്ഞാണ് ബാജ്‌വ കളി ഒന്നാകെ മാറ്റി കളിച്ച് ട്വിസ്റ്റ് കൊണ്ടുവന്നത്. ബാജ്‌വയുടെ കാലാവധി ഇമ്രാന് നീട്ടിക്കൊടുക്കേണ്ടി വന്നതും പ്രതിപക്ഷ സമ്മര്‍ദത്തിലാണെന്നും ഒരു ശബ്ദത്തിൽ പറയാം. പട്ടാളവുമായുള്ള നല്ല ബന്ധമാണ് നവാസ് ഷെരീഫിന് മൂന്നുതവണയായി ഒമ്പത് വര്‍ഷം ഭരിക്കാനിടയായത്.മോദിയെ കണ്ട് നവാസ് ഷെരീഫ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അത് ഇല്ലാതാക്കിയത് സൈന്യമാണ് .

കടക്കെണിയും വിലക്കയറ്റവും

ശ്രീലങ്കയുടെ കടക്കെണി പാകിസ്റ്റ്ഹാനെ വല്ലാതെ വിയർപ്പു മുട്ടിക്കുന്നുണ്ട് . കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി 16 ശതമാനത്തോളമാണ് വർധിച്ചത്‌. ഒരു കൈ സഹായത്തിന് അഭയം സൗദി തന്നെയാണ് .ചൈന-പാക് സാമ്പത്തിക നിരയിലൂടെ മാത്രം 640 കോടി ഡോളറന്റെ കടം കയറി കല്‍ക്കരി ഇറക്കുമതി വലിയ ബാധ്യതയായി നിൽക്കുകയാണ് . വില കുത്തനേ കൂടി. ഊര്‍ജ പ്രതിസന്ധിയും സിമന്റിന്റെ കുറവും അടുത്ത ആഴ്ചകളില്‍ രൂക്ഷമാകാം. അതോടെ പണപ്പെരുപ്പം വീണ്ടും കൂടും .
ഇമ്രാന്‍ അധികാരത്തിലെത്തിയ ശേഷം രൂപയുടെ മൂല്യം പകുതിയോളം ഇടിഞ്ഞു. ചെറിയ രാജ്യമായ കസാഖിസ്ഥാനോട് പോലും കടം ചോദിക്കുന്ന സ്ഥിതി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വരെ വാടകയ്ക്ക് കൊടുത്തു.

ഒരുകാലത്ത് ബോംബാക്രമണങ്ങള്‍ പതിവായിരുന്നപ്പോഴാണ് ചൈനീസ് പ്രസിഡന്റ് 2013-ല്‍ സാമ്പത്തിക ഇടനാഴിക്ക് തുടക്കം കുറിക്കുന്നത്. പവര്‍കട്ടും കുറഞ്ഞ വളര്‍ച്ചാ നിരക്കുമായി പ്രതിസന്ധി രൂക്ഷമായ കാലത്തായിരുന്നു ഈ സഹായം ചൈന പാകിസ്ഥാന് നൽകിയത് . വെറും ഒമ്പത് വര്‍ഷം കൊണ്ട് ആ സ്വാധീനം വര്‍ധിച്ചു. 2013-ല്‍ തുടക്കമിട്ട സാമ്പത്തിക ഇടനാഴിക്ക് 4435 കോടി ഡോളായിരുന്ന കടം ഇപ്പോള്‍ 10,000 കോടി ഡോളറായാണ് കിടക്കുന്നത് .

മൊത്തം വിദേശകടത്തിന്റെ 30 ശതമാനത്തോളം ചൈനയ്ക്ക് മാത്രമാണ്. പതിവ് പവര്‍ക്കട്ട് ഒരുപരിധി വരെ ഒഴിവാക്കിയത് ചൈനീസ് സഹായത്തില്‍ ഊര്‍ജോത്പാദനം വര്‍ധിപ്പിച്ചത് കൊണ്ട് മാത്രമാണ് . പിന്നീട് റോഡ് ശൃംഖലയില്‍ വലിയ സഹായം കിട്ടി. 2016-ല്‍ പാക് ഓഹരി വിപണിയിലെ 40 ശതമാനം ഓഹരികള്‍ ചൈനീസ് കണ്‍സോര്‍ഷ്യത്തിന് വിറ്റു. 2018-ല്‍ ചൈനയിലെ ആന്റ് ഫിനാന്‍ഷ്യലിൽ 19 കോടി ഡോളര്‍ നിക്ഷേപിച്ച് പാകിസ്താന്റെ ടെലിനോര്‍ മൈക്രോ ഫിനാന്‍സ് ബാങ്കിന്റെ 45 ശതമാനം ഓഹരി ഏറ്റെടുത്തു. ഇത് കൂടാതെ ഫൈസലബാദില്‍ സെല്‍ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുകയും ചെയ്തു.

‘നയാ പാകിസ്ഥാന്‍’ വാഗ്ദാനം ചെയ്താണ് ഇമ്രാൻ അധികാരമേറ്റത്. അധികാരത്തിലെത്തി അഴിമതിക്കെതിരെ ചില നടപടികളും എടുത്തു. ഇമ്രാന്‍ അധികാരമേറ്റ ശേഷം 2018-ല്‍ ഭരണപരമായ പ്രശ്‌നങ്ങൾ കാരണം ചരക്ക് ഇടനാഴി പദ്ധതിയില്‍ അത്ര പുരോഗതിയുണ്ടായിരുന്നില്ല . തുടർന്ന് രാജ്യത്ത് പണപ്പെരുപ്പം കുത്തനേ വർധിച്ചു . ഇമ്രാനെതിരെ വികാരം ശക്തമായി ഉയർന്നു 2022 ജനുവരിയില്‍ ഭക്ഷ്യവിലപ്പെരുപ്പം 23 ശതമാനമായി.863 കോടി ഡോളര്‍ വിദേശ വായ്പ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പാകിസ്ഥാൻ തിരിച്ചടയ്ക്കാനുണ്ട്. വ്യാപാര കമ്മി കൂടിയപ്പോൾ 300 കോടി ഡോളര്‍ സൗദിയില്‍നിന്നും ഐ.എം.എഫില്‍നിന്നും കിട്ടിയ 200 കോടി ഡോളറും യൂറോ ബോണ്ടില്‍നിന്ന് ലഭിച്ച 100 കോടി ഡോളറും കഴിഞ്ഞ ജൂലായ്-ഡിസംബര്‍ കാലത്ത് സഹായമായി പാകിസ്ഥാന് ലഭിച്ചിരുന്നു .

കാലചക്രത്തിന്റെ പോക്ക് ഏത് രീതിയ്ക്ക് ആണെന്ന് കണ്ട് തന്നെ അറിയണം അത് പോലെ തന്നെയാണ് ഇനി പാകിസ്ഥാന്റെ ഭാവിയും

Related Articles

Latest Articles