Friday, May 3, 2024
spot_img

താലിബാന് വേണ്ടി വാദിച്ച പാകിസ്താനെ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് അംഗ രാഷ്ട്രങ്ങള്‍ എതിര്‍ത്തു| Imran Khan

അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി സാര്‍ക്ക് യോഗം റദ്ദാക്കി. ഈ മാസം 25ന് ന്യൂയോര്‍ക്കില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് റദ്ദാക്കിയത്.

യോഗത്തില്‍ അഫ്ഗാനിസ്ഥാനെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് അംഗ രാഷ്ട്രങ്ങള്‍ എതിര്‍ത്തു. നിര്‍ദ്ദേശത്തില്‍ അഭിപ്രായ ഐക്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് യോഗ ഉപേക്ഷിച്ചത്. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിലെ പല മന്ത്രിമാരും യുഎന്‍ കരിമ്പട്ടികയില്‍ ഉള്ളവര്‍ ആയതിനാലാണ് ലോകരാഷ്ട്രങ്ങള്‍ പാക് നിര്‍ദ്ദേശത്തെ എതിര്‍ത്തത്. മറ്റ് രാജ്യങ്ങള്‍ പാക്കിസ്ഥാന്റെ ആവശ്യം സമ്മതിക്കാതെ വന്നതോടെ അംഗരാജ്യങ്ങളുടെ സമ്മതക്കുറവ് മൂലം യോഗം റദ്ദാക്കിയതായി നേപ്പാള്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.

Related Articles

Latest Articles