Friday, October 16, 2026

യുക്രെയിനെ കൈപ്പിടിയിലൊതുക്കാൻ പടപുറപ്പാടുമായി റഷ്യ; കീവിൽ ആറിടത്ത് സ്ഫോടനം; റഷ്യൻ സൈന്യത്തിനൊപ്പം വിമത സൈന്യവും

കീവ്: കീവിൽ ആറിടത്ത് സ്ഫോടനം. യുക്രെയിനെതിരെ ശക്തമായ ആക്രമണമാണ് (Russia-Ukraine War) റഷ്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. യുക്രെയ്ൻ തലസ്ഥാനമാ‍‍യ കീവിലെ കർക്കീവ് അടക്കം ആറിടത്ത് ഉഗ്ര സ്ഫോടനങ്ങൾ നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കീവിലെ ക്രമസ്റ്റോക്കിലെ പാർപ്പിട സമുച്ചയത്തിന് നേരെ വ്യോമാക്രണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുക്രെയ്‌നിന്റെ കിഴക്കൻ മേഖലയിയിലൂടെയാണ് ആക്രമണം ആരംഭിച്ചിരിക്കുന്നത്. യുക്രെയിന്റെ ഔദ്യോഗിക മേഖലയിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരത്തുള്ള സൈന്യമാണ് നീങ്ങുന്നത്. യുക്രെയ്നെ പൂർണ്ണമായും നിരായുധീകരി ക്കുമെന്നാണ് പുടിന്റെ ഭീഷണി. എത്രയും പെട്ടെന്ന് ആയുധം വെച്ച് കീഴടങ്ങണമെന്നാണ് നിർദ്ദേശം. ഡോൺബാസ്‌ക് എന്നറിയപ്പെടുന്ന ഡോണിയാസ്‌ക്-ലുഹാൻസ്‌ക് മേഖലയിലെ റഷ്യൻ അനുകൂല വിമത സൈന്യവും യുക്രെയിന്റെ മറ്റ് മേഖലകളിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്.

അതേസമയം ലോകരാഷ്‌ട്രങ്ങൾക്ക് തങ്ങളുടെ തീരുമാനത്തിനെതിരെ ഒന്നും ചെയ്യാനാകില്ലെന്നും യുക്രെയ്ൻ ഒരു രാജ്യമല്ലെന്നും പുടിന്റെ ശക്തമായ മുന്നറിയിപ്പ് പുറത്തുവന്നതിന് മണിക്കൂറുകൾക്കുള്ളിലാണ് യുദ്ധ പ്രഖ്യാപനം നടന്നിരിക്കുന്നത്. റഷ്യക്കെതിരെ ശക്തമായ സൈനിക നീക്കത്തിനുള്ള ഒരു തീരുമാനവും അമേരിക്കയും നാറ്റോ സഖ്യവും എടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. രണ്ടു ദിവസം മുന്നേ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ ഏർപ്പെടുത്തി ഉപരോധത്തെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് പുടിന്റെ നീക്കം.

Related Articles

Latest Articles