പ്രതീകാത്മക ചിത്രം
വായുമലിനീകരണം രൂക്ഷമായ രാജ്യ തലസ്ഥാനമായ ദില്ലിയിലെ മലിനീകരണ തോത് കുറയ്ക്കുന്നതിനായി സര്ക്കാര് ഉടമസ്ഥതയിലുള്ള ട്രക്കുകള് ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കാന് ഗതാഗതവകുപ്പ് ഉടന് പഠനം ആരംഭിക്കും. ഇതിനോടനുബന്ധിച്ച് ഇന്റര്നാഷണല് കൗണ്സില് ഓണ് ക്ലീന് ട്രാന്സ്പോര്ട്ടേഷന് (ഐ.സി.സി.ടി.) നടത്തുന്ന പഠനം അടുത്തയാഴ്ച ആരംഭിക്കും.
പഠനത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ അവലോകനം ചെയ്ത് തയ്യാറാക്കുന്ന ശുപാര്ശകള് ഏതാനും മാസങ്ങള്ക്കുള്ളില് സർക്കാരിൽ സമര്പ്പിക്കും. സര്ക്കാര് ട്രക്കുകള്, മാലിന്യനിര്മാര്ജന ട്രക്കുകള്, വാട്ടര്ടാങ്കറുകള്, ഹോര്ട്ടികള്ച്ചര് ട്രക്കുകള് എന്നിവ വൈദ്യുതീകരിക്കാന് കഴിയുമോയെന്ന് പരിശോധിക്കുകയാണ് പഠനത്തിന്റെ ലക്ഷ്യമെന്ന് ഐ.സി.സി.ടി. മാനേജിങ് ഡയറക്ടര് (ഇന്ത്യ) അമിത് ഭട്ട് വ്യക്തമാക്കി.
ഊര്ജ ഉപഭോഗം, ഭാവിയില് ട്രക്കുകൾ വൈദ്യുതീകരിക്കപ്പെടുമ്പോള് ഏതുതരത്തിലുള്ള ബാറ്ററിയാണ് ആവശ്യം, ചാര്ജിങ് സൗകര്യങ്ങള് തുടങ്ങിയവ ഏതൊക്കെയാണ് വേണ്ടതെന്ന് പഠനത്തിലൂടെ മനസ്സിലാക്കും. പ്രതിദിനം 50,000 മുതല് 70,000 വരെ ട്രക്കുകളാണ് ദില്ലിയിൽ പ്രവേശിക്കുന്നത്. ഇതിലൂടെ കനത്ത മലിനീകരണമാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നത്
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…