Sunday, October 4, 2026

ശുദ്ധവായുവിനായി കൊതിച്ച് ദില്ലി! സർക്കാർ ട്രക്കുകൾ ഇലക്ട്രിക്കിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നു

വായുമലിനീകരണം രൂക്ഷമായ രാജ്യ തലസ്ഥാനമായ ദില്ലിയിലെ മലിനീകരണ തോത് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രക്കുകള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ഗതാഗതവകുപ്പ് ഉടന്‍ പഠനം ആരംഭിക്കും. ഇതിനോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (ഐ.സി.സി.ടി.) നടത്തുന്ന പഠനം അടുത്തയാഴ്ച ആരംഭിക്കും.

പഠനത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ അവലോകനം ചെയ്ത് തയ്യാറാക്കുന്ന ശുപാര്‍ശകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സർക്കാരിൽ സമര്‍പ്പിക്കും. സര്‍ക്കാര്‍ ട്രക്കുകള്‍, മാലിന്യനിര്‍മാര്‍ജന ട്രക്കുകള്‍, വാട്ടര്‍ടാങ്കറുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ ട്രക്കുകള്‍ എന്നിവ വൈദ്യുതീകരിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുകയാണ് പഠനത്തിന്റെ ലക്ഷ്യമെന്ന് ഐ.സി.സി.ടി. മാനേജിങ് ഡയറക്ടര്‍ (ഇന്ത്യ) അമിത് ഭട്ട് വ്യക്തമാക്കി.

ഊര്‍ജ ഉപഭോഗം, ഭാവിയില്‍ ട്രക്കുകൾ വൈദ്യുതീകരിക്കപ്പെടുമ്പോള്‍ ഏതുതരത്തിലുള്ള ബാറ്ററിയാണ് ആവശ്യം, ചാര്‍ജിങ് സൗകര്യങ്ങള്‍ തുടങ്ങിയവ ഏതൊക്കെയാണ് വേണ്ടതെന്ന് പഠനത്തിലൂടെ മനസ്സിലാക്കും. പ്രതിദിനം 50,000 മുതല്‍ 70,000 വരെ ട്രക്കുകളാണ് ദില്ലിയിൽ പ്രവേശിക്കുന്നത്. ഇതിലൂടെ കനത്ത മലിനീകരണമാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നത്

Related Articles

Latest Articles