Monday, January 5, 2026

പരാജയ ഭീതിയിൽ ഡിഎംകെ എൻ ഡി എയുടെ ജയം പ്രവചിച്ച തത്തകളെ കണ്ടുകെട്ടി സ്റ്റാലിന്റെ വിളയാട്ടം ജനങ്ങളുടെ നെഞ്ചത്ത്

സ്റ്റാലിൻ സർക്കാരിന് എത്ര പേരുടെ വാ മൂടി കെട്ടാൻ സാധിക്കും . എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രവചിച്ച തത്തകളെ തമിഴ്നാട് സർക്കാർ കണ്ടുകെട്ടിയിരുന്നു . കിളികളെ ഉപയോഗിച്ച് ഫലപ്രവചനം നടത്തിയതിന്റെ പേരിൽ കടലൂരിൽ അറസ്റ്റ് ചെയ്ത രണ്ട് തത്ത ജ്യോതിഷികളെയും തമിഴ് നാട് വനം വകുപ്പ് വിട്ടയച്ചു.തമിഴ് നാട്ടിലെ കടലൂർ പാർലമെൻ്റ് മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകൻ തങ്കർ ബച്ചാന്റെ ഭാഗ്യ കാർഡ് വായിക്കാൻ തത്തകളെ ഉപയോഗിച്ചുവെന്നാരോപിച്ച് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ 81 കാരനായ ജ്യോത്സ്യൻ സെൽവരാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൂടാതെ രണ്ട് തത്തകൾ അടങ്ങിയ ഇയാളുടെ കൂടും പിടിച്ചെടുത്തു.കടലൂരിനടുത്ത് തെന്നംപാക്കത്തുള്ള അഴകു മുത്തു അയ്യനാർ ക്ഷേത്രം സന്ദർശിച്ച അദ്ദേഹവും അനുയായികളും ഒരു തണൽ മരത്തിന്റെ ചുവട്ടിലേക്ക് നീങ്ങി. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു തത്ത ജ്യോത്സ്യൻ സെൽവരാജ് തങ്കർ ബച്ചാനോട് തന്റെ തത്തയെക്കൊണ്ട് ഒരു കാർഡ് എടുപ്പിക്കാൻ ആവശ്യപ്പെട്ടു. അത് സമ്മതിച്ച അദ്ദേഹം അവിടെ ഇരുന്നു തത്ത ഭാഗ്യം പറയുന്നത് കേട്ടു. തത്ത കൂട്ടിൽ നിന്ന് പുറത്തുവന്ന് ആ ക്ഷേത്രത്തിന്റെ മൂർത്തിയായ അഴകു മുത്തു അയ്യനാരുടെ ചിത്രമുള്ള ഒരു കാർഡ് എടുത്തു. കാർഡിൽ ദേശ അധിപനായ ദേവന്റെ ചിത്രമുണ്ടെന്നും ഇത് ശുഭസൂചനയായതിനാൽ വോട്ടെടുപ്പിൽ തങ്കർ ബച്ചാന്റെ വിജയം സുനിശ്ചിതമാണെന്ന് ജ്യോതിഷി പറഞ്ഞു.

ഇതിൽ സന്തോഷം പ്രകടിപ്പിച്ച് തങ്കർബച്ചൻ വോട്ട് ചോദിക്കാൻ അടുത്ത സ്ഥലത്തേക്ക് പോയി.കൂടെ ഉണ്ടായിരുന്നവർ ഈ രംഗം ക്യാമറയിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ ഈ വീഡിയോയും ചിത്രങ്ങളും തമിഴകത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറി.ഇതിൽനിന്നും എന്തു മനസ്സിലാക്കാം ഡിഎംകെ ബിജെപിയെ അത്രത്തോളം ഭയക്കുന്നുണ്ടെന്ന് കാരണം ഒരു കാരണം ജ്യോതിഷന്റെ പ്രവചനം പോലും ഡിഎംകെയെ ഭയപ്പെടുത്തുകയാണ്. കാരണം അവർക്ക് തന്നെ അറിയാം ബിജെപി ഏതായാലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വിജയിക്കുമെന്ന്.ഇത്രയും കാലം അധികാരം ദുർവിനിയോഗം ചെയ്തുകൊണ്ടിരിക്കുന്ന സ്റ്റാലിന് അധികാരം കയ്യിൽ ഇല്ലാത്തതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല പിന്നെ അവർ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും. ഒരാളുടെ അന്നം മുട്ടുന്ന പ്രവർത്തിയാണ് ഇപ്പോൾ സ്റ്റാലിൻ സർക്കാർ ചെയ്തിരിക്കുന്നത് അതുകൊണ്ട് തന്നെ സ്റ്റാലിന്റെ ഭരണം എന്തായിരുന്നു എന്ന് ചിന്തിക്കാവുന്നതേ ഉള്ളു . ജങ്ങളുടെ ബുദ്ധിമുട്ടുകളല്ല അവരുടെ പരാഗണന സ്വന്തംനിലനിൽപാണ്

Related Articles

Latest Articles