Friday, May 17, 2024
spot_img

അണ്ണാമലൈയുടെ വാക്കുകൾ കേട്ടുനോക്കൂ ! തമിഴ്‌നാട്ടിൽ ഡിഎംകെ തകരും| ANNAMALAI

തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ സർക്കാറിനുള്ള ജനപ്രീതിയെക്കാൾ കൂടുതൽ ഉണ്ട് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈക്ക്. അതുകൊണ്ടുതന്നെ അണ്ണാമലയുടെ ജനപ്രീതിയിൽ അമ്പരന്നിരിക്കുകയാണ് ടിഎംകെ പ്രവർത്തകരും സ്റ്റാലിനും ഉദയനിധി സ്റ്റാലിനും . അതുകൊണ്ടുതന്നെ ബിജെപിയെ തകർക്കാനുള്ള പദ്ധതികളെല്ലാം അണിയറയിൽ ഒരുക്കുന്നുമുണ്ട് എന്നാൽ അതെന്നും ജനങ്ങൾക്കിടയിൽ
വില പോകില്ല .

ഇപ്പോൾ അണ്ണാമലൈയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത് . വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വിഹിതം വർദ്ധിക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് അണ്ണാമലൈ. ഡിഎംകെ എല്ലാക്കാലത്തും സ്വയം കെട്ടിപ്പൊക്കിയ ഒരു ലോകത്താണ് ജീവിക്കുന്നതെന്നും, ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും അണ്ണാമലൈ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാണ് അണ്ണാമലൈ ഇക്കുറി മത്സരിക്കുന്നത്. ” തമിഴ്‌നാട്ടിൽ വളരെ കൃത്യമായി മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ദ്രാവിഡ പാർട്ടികൾക്ക് 40 ശതമാനത്തോളം വോട്ടു ബാങ്ക് സ്വന്തമായിട്ടുണ്ട്. ബാക്കി 60 ശതമാനവും എവിടേക്ക് വേണമെങ്കിലും ആടിയുലയുന്നതാണ്.

ഇത് ആർക്ക് വേണമെങ്കിലും ലഭിക്കാം.ബിജെപിയെ ഒഴിവാക്കാൻ വേണ്ടി എഐഎഡിഎംകെയും ഡിഎംകെയും പരസ്പരം പ്രചാരണം നടത്തുകയാണ്. ഒരു കൂട്ടർ അടുത്ത കൂട്ടരെ സഹായിച്ച് കൊണ്ടേ ഇരിക്കുകയാണ്. ഒരു ഡിഎംകെ മന്ത്രി അടുത്തിടെ എഐഎഡിഎംകെയോട് കഠിനാധ്വാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ ചെയ്താൽ ബിജെപി രണ്ടാം സ്ഥാനം നേടാതെ ഇരിക്കുമെന്നാണ് ഡിഎംകെ മന്ത്രി പറഞ്ഞത്. തിരുവണ്ണാമലയിൽ ഡിഎംകെ ജയിക്കുമെന്നാണ് ആ മന്ത്രി സ്വയം അവകാശപ്പെടുന്നത്.വേദിയിൽ നിന്ന് കൊണ്ടാണ് എഐഎഡിഎംകെ നന്നായി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചത്.

എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വളരെ നല്ല അവസരമായിട്ടാണ് ബിജെപി കാണുന്നത്. വോട്ട് വിഹിതത്തിന്റെ 20 ശതമാനം നേടാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഒരിക്കലും എത്ര സീറ്റുകൾ നേടുമെന്നത് പറയാനാകില്ല. എങ്കിലും അത് വളരെ നല്ല നേട്ടമായിരിക്കും. സംസ്ഥാനത്ത് പതിയെ മാറ്റം സംഭവിച്ച് വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും” അണ്ണാമലൈ പറഞ്ഞു.ഏതായാലും തമിഴ്നാട്ടിൽ ഇനിയൊരു ഡിഎംകെസർക്കാർ അധികാരത്തിൽ എത്തുമോ എന്ന് ഡിഎംകെ നേതാക്കൾക്ക് തന്നെ സംശയമാണ് കാരണം അത്രത്തോളം ഉണ്ട് അവരുടെ പ്രവർത്തനം . ജനങ്ങളും മാറി ചിന്തിച്ച് തുടങ്ങി .

Related Articles

Latest Articles