ഇടുക്കി: പീരുമേട്ടിൽ ബസ് കാത്തു നിന്ന വിദ്യാർഥികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു.കുട്ടികൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി .കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെയാണ് സംഭവം. കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാത മുറിച്ചു കടക്കുകയായിരുന്നു കാട്ടാന. ആന റോഡിലേക്ക് ഇറങ്ങിയപ്പോൾ നിരവധി വിദ്യാർഥികൾ റോഡിൽ ഉണ്ടായിരുന്നു. വാഹനങ്ങളും കടന്നു പോകുന്നുണ്ടായിരുന്നു
പീരുമേടിനും കുട്ടിക്കാനത്തിനും ഇടയ്‌ക്കുള്ള മരിയഗിരി സ്കൂളിന് സമീപത്താണ് കാട്ടാനയിറങ്ങിയത്. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുട്ടികളുടെ അടുത്തു കൂടിയാണ് ആന കടന്നു പോയത്. ബഹളം കേട്ട് സ്‌കൂൾ അധികതൃരും അദ്ധ്യാപകരുമെത്തി ഒച്ച വച്ചപ്പോൾ ആന സ്‌കൂളിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് കൂടി തട്ടാത്തിക്കാനം ഭാഗത്തെ യൂക്കാലി തോട്ടത്തിലേക്ക് പോയി.

