Anti-hijab protests in Iran
ടെഹ്‌റാൻ : ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ട സ്ത്രീകൾ ഇറാനിൽ ശാരീരിക–ലൈംഗിക പീഡനത്തിന് ഇരകളാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . സ്ത്രീ അവകാശ സംരക്ഷകയും ഡിഫന്റേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്റർ ഡയറക്ടറുമായ നർഗീസ് മൊഹമ്മദി ബിബിസിക്ക് അയച്ച കത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലോകമറിഞ്ഞത്. പ്രതിഷേധിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്ത് വിവിധ ജയിലുകളിലേക്കു മാറ്റുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇവരെ ശാരീരിക–ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കുന്നതായി കത്തിൽ ആരോപിക്കുന്നു .
22കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. എവിന്‍ ജയിലിലേക്കു മാറ്റുന്നതിനിടെ കാറിൽ വച്ച് പ്രമുഖയായ ഒരു ആക്ടിവിസ്റ്റിനെ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്നും ജയിൽ അധികൃതർ ഇവരെ ലൈംഗികമായി പീഡിപ്പിച്ചെന്നും നര്‍ഗീസ് കത്തില്‍ പറയുന്നു.
മോട്ടർബൈക്കിൽ ജയിലിലേക്കു മാറ്റുന്നതിനിടെ രണ്ടു സുരക്ഷാ ജീവനക്കാർ മറ്റൊരു സ്ത്രീയെെയും ലൈംഗികാതിക്രമത്തിനിരയാക്കി.ഇറാനിലെ ധൈര്യമുള്ള സ്ത്രീകൾ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് നർഗീസ് കത്ത് അവസാനിപ്പിക്കുന്നത്. ഇറാനിലെ പ്രതിഷേധങ്ങൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഇറാന്റെ നടപടിക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ലോകമെമ്പാടും ഉയരുന്നത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…