Saturday, May 18, 2024
spot_img

മലമ്പുഴയിൽ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ കാട്ടാന ചെരിഞ്ഞു; ആനയെ ട്രെയിൻ തട്ടിയത് ഇക്കഴിഞ്ഞ ബുധനാഴ്ച

മലമ്പുഴ കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽ പാളം കടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വൈകുന്നേരം അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് 25 വയസുള്ള പിടിയാനയ്ക്ക് ട്രെയിൽ തട്ടി പരിക്കേറ്റത്. രാത്രിയിൽ കുടിവെളളം തേടി ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പുലർച്ചെ റെയിൽ പാളം കടന്നു വനത്തിലേക്കു തിരികെ പോകുമ്പോഴാണ് കൂട്ടത്തിൽ ഏറ്റവും പിന്നിലുണ്ടായിരുന്ന പിടിയാനയെ ട്രെയിൻ ഇടിച്ചത്.

പരിക്കേറ്റ പിൻകാലുകൾക്കു പൂർണമായി ചലന ശേഷി നഷ്ടപ്പെറ്റ എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു ആന. ഇടിയുടെ ആഘാതത്തിൽ ആനയുടെ ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റതായി വനംവകുപ്പ് ഡോക്ടർമാർ അറിയിച്ചിരുന്നു.

അതേസമയം കാട്ടാനയെ ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റിനു വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കാൻ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിനു നിർദ്ദേശം നൽകിയിരുന്നു. മുന്നറിയിപ്പ് ഉള്ളതിനാൽ ചരക്ക് ട്രെയിൻ വേഗം കുറച്ചെന്നാണ് പ്രാഥമിക വിവരമെങ്കിലും കൂടുതൽ അന്വേഷണം നടത്തി നടപടിയെടുക്കും.

Related Articles

Latest Articles