Friday, September 18, 2026

അടിയന്തിരാവസ്ഥയുടെ പ്രതിസന്ധിഘട്ടത്തിൽ അമരക്കാരനായി നിന്ന് സംഘടനയെ നയിച്ച സംഘപുത്രൻ ! ഓർമ്മയിൽ സ്വർഗ്ഗീയ പ്രൊഫ. എം. കെ. ഗോവിന്ദൻ നായർ ; അനുസ്മരണ സമ്മേളനം ‘സ്‌മൃതി ഗോവിന്ദം 2025 ‘ സദാനന്ദൻ മാസ്റ്റർ എംപി ഉദ്‌ഘാടനം ചെയ്യും

പന്തളം: രാഷ്ട്രത്തിന്റെ പരമവൈഭവസ്വപ്നം നെഞ്ചിലേറ്റിയുള്ള രാഷ്ട്രീയസ്വയം സേവക സംഘത്തിന്റെ പ്രയാണം ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കെ, അടിയന്തിരാവസ്ഥയുടെ പ്രതിസന്ധിഘട്ടത്തിൽ
സംഘത്തിന്റെ അമരക്കാരനായി നിന്ന് സംഘടനയെ നയിക്കുകയും ജയിൽവാസം അനുഷ്ഠിക്കുകയും
ദീർഘനാൾ സംഘത്തിന്റെ പ്രാന്ത സംഘചാലക് എന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്ത
സ്വർഗ്ഗീയ പ്രൊഫ. എം. കെ. ഗോവിന്ദൻ നായരെ അനുസ്മരിക്കുന്നു.

അദ്ദേഹത്തെ സ്മരിക്കുന്നതിനും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ സ്മരണാർത്ഥം ആരംഭിക്കുന്ന സ്മാരക സമിതിയുടെ രൂപീകരണവും വിവിധ സാംസ്കാരിക സാഹിത്യ സേവന പ്രവർത്തനങ്ങളുടെ പ്രഖ്യാപനങ്ങൾക്കുമായി 2025 സെപ്തംബർ 21-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പന്തളം നാനാക് കൺവെൻഷൻ സെന്ററിൽ സ്മൃതിഗോവിന്ദം 2025 എന്ന പേരിൽ സംഘകുടുംബം ഒത്തുചേരും.

സ്വാഗതസംഘസമിതി അദ്ധ്യക്ഷൻ എംബി ബിനുകുമാർ സ്വാഗതം ആശംസിക്കും. രാജ്യസഭാ എം.പി. സി. സദാനന്ദൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അദ്ധ്യക്ഷത വഹിക്കും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ സമിതി പ്രഖ്യാപനം നടത്തും. സ്വാഗതസംഘം സംയോജകൻ സി.ജി. ബിനു കൃതജ്ഞത രേഖപ്പെടുത്തി സംസാരിക്കും.

Related Articles

Latest Articles