Tuesday, May 14, 2024
spot_img

പത്തനംതിട്ടയില്‍ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി കടുവ; ആടിനെ പിടികൂടി ഭക്ഷിക്കുന്ന ദൃശ്യങ്ങൾ വീട്ടുകാര്‍ ജനലിലൂടെ കണ്ടു

പത്തനംതിട്ട: വടശേരിക്കര ബൗണ്ടറിയില്‍ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി കടുവ.ആടിനെ പിടികൂടി ഭക്ഷിക്കുന്ന ദൃശ്യങ്ങൾ വീട്ടുകാര്‍ ജനലിലൂടെ കണ്ടു എന്നാണ് വീട്ടുകാര്‍ പറയുന്നത്.കടുവയെ നേരില്‍ക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

മുന്‍പ് തന്നെ ഇതേ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.പ്രദേശത്ത് കുറച്ച് ദിവസത്തേക്ക് ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയും അന്വേഷണവും പുരോഗമിക്കുകയാണ്.

Related Articles

Latest Articles