Monday, April 29, 2024
spot_img

80 ശതമാനം വീടുകളിലും വൈദ്യുതി ഉണ്ടായിരുന്നില്ല; ആശുപത്രിയോ, മെഡിക്കൽ കോളേജോ, കളക്ടറേറ്റുപോലുമോ ഇല്ലായിരുന്നു; ഇതെല്ലാം അമേഠിയിലേക്ക് വന്നത് ബിജെപി അമേഠിയിൽ വിജയക്കൊടി പാറിച്ചശേഷം; രാഹുൽഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി

തിരുവനന്തപുരം: മുൻ വയനാട് എംപി രാഹുൽഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. “അദ്ദേഹം അമേഠിയിൽ നിന്നുള്ള എംപിയായിരുന്നപ്പോൾ അവിടെ 80 ശതമാനം ആളുകൾക്കും വൈദ്യുതി കണക്ഷനില്ലായിരുന്നു, ജില്ലാ കളക്ടറുടെ ഓഫീസോ ഫയർ സ്റ്റേഷനോ മെഡിക്കൽ കോളേജോ കേന്ദ്രീയ വിദ്യാലയമോ സൈനിക് സ്‌കൂളോ ഇല്ലായിരുന്നു. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്ററോ എക്‌സ്‌റേ മെഷീനോ ഇല്ലായിരുന്നു.അദ്ദേഹം പോയതോടെ ഈ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും അവിടെ സാധ്യമാക്കി,”- സ്മൃതി ഇറാനി പറഞ്ഞു. അദ്ദേഹം വയനാട്ടിൽ തന്നെ തുടർന്നാൽ അമേത്തിയുടെ അതേ ഗതി വായനാടിനും ഉണ്ടാകുമെന്നും , അങ്ങനൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ, ജനങ്ങളുടെ സാമ്പത്തിക സുരക്ഷ, സംസ്ഥാനത്തെ പൗരന്മാരുടെ സാമൂഹിക ക്ഷേമം എന്നിവയ്ക്കായി കേരളത്തിൽ നടപ്പാക്കിയ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചോ നയങ്ങളെക്കുറിച്ചും സ്മൃതി ഇറാനി സംസാരിച്ചു . തിരുവനന്തപുരത്ത് ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) കേരള സംഘടിപ്പിച്ച സംസ്ഥാനതല വനിതാ തൊഴിലാളി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മാനനഷ്ടക്കേഷിൽ ശിക്ഷിക്കപ്പെട്ട് രാഹുൽ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. വയനാട്ടിലേക്ക് എത്തുന്നതിന് മുമ്പ് പരമ്പരാഗതമായി നെഹ്‌റു കുടുംബത്തെ വിജയിപ്പിച്ചിരുന്ന ലോക്‌സഭാ മണ്ഡലമായ അമേഠിയിൽ ദീർഘകാലം ജനപ്രതിനിധിയായിരുന്നു രാഹുൽ ഗാന്ധി.. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ സ്‌മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. അതെ തെരഞ്ഞെടുപ്പിൽ തന്നെ രണ്ടാം മണ്ഡലമായ വയനാട് നിന്നാണ് രാഹുൽ തെരഞ്ഞെടുപ്പിൽ വിജയിച്ചത്

Related Articles

Latest Articles