Sunday, May 19, 2024
spot_img

ശസ്ത്രക്രിയയെ തുട‍ര്‍ന്ന് ഫുട്ബാൾ താരം മരണപ്പെട്ട സംഭവം;ഉത്തരവാദികളായ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ല, ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധവുമായി സഹപഠികളും സഹതാരങ്ങളും

ചെന്നൈ:ലിഗ്മെന്റ് തകരാറ് പരിഹരിക്കാൻ ശസ്ത്രക്രിയ നടത്തി ഫുട്ബാൾ താരമായ പെൺകുട്ടി മരിച്ച സംഭവത്തിൽ ചെന്നെ രാജീവ് ഗാന്ധി ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിൽ ശക്തമായ പ്രതിഷേധവുമായി സഹപഠികളും സഹതാരങ്ങളും രംഗത്തെത്തി.ഉത്തരവാദികളായ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന് വ്യക്തമാക്കിയായിരുന്നു പ്രതിഷേധം. പിന്നാലെ പൊലീസെത്തി കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും പുറത്തുവരുന്നതനുസരിച്ച് കേസെടുക്കുമെന്നും നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും ഡിസിപി അറിയിച്ചു. മെഡിക്കൽ നെഗ്ലിജൻസ് ഉണ്ടോ എന്നതടക്കം ഇതിന് ശേഷം വ്യക്തമാകുമെന്നും സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്തിടെ ഫുട്ബോൾ പരിശീലനം നടത്തവേയാണ് പ്രിയയുടെ വലതുകാലിന് പേശിവലിവ് അനുഭവപ്പെട്ടത്. അടങ്ങാത്ത വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രിയയുടെ കാലിലെ ലിഗ്മന്റ് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.

തുടർന്ന് ഇക്കഴിഞ്ഞ ഏഴിന് പെരമ്പൂർ പെരിയാർ നഗർ സർക്കാർ സബർബൻ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. ശസ്ത്രക്രിയ കഴിഞ്ഞിട്ടും വേദന കുറഞ്ഞില്ല. കാൽ വീർത്തിരിക്കുന്ന അവസ്ഥ ആയിരുന്നു. പിറ്റേദിവസം ഒമ്പതു മണിയോടെ പ്രിയയെ കൂടുതൽ ചികിത്സയ്ക്കായി ഡോക്ട‍ര്‍മാ‍ര്‍ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.ഇവിടെ നടത്തിയ പരിശോധനയിലാണ് വലതുകാലിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടതായി കണ്ടെത്തിയത്. കാലിലെ പേശികളെല്ലാം നശിച്ചതിനാൽ കാൽ മുറിച്ചു മാറ്റുകയല്ലാതെ വേറെ വഴിയില്ലെനന് ഡോക്ടർമാർ അറിയിച്ചത് .
തുട‍ര്‍ന്നാണ് മകളുടെ ജീവനാണ് പ്രധാനമെന്ന് കരുതി രക്ഷിതാക്കൾ ഫുട്ബോൾ താരമായ പ്രിയയുടെ കാലുകൾ നീക്കാൻ സമ്മതിച്ചത്.

പിന്നീട് വിദഗ്ധസംഘത്തിന്റെ നരീക്ഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു പ്രിയ.എന്നാൽ വൈകാതെ ആരോഗ്യനില വഷളാവുകയും വൃക്ക, കരൾ, ഹൃദയം എന്നിവ തകരാറിലാവുകയും ചെയ്തതോടെയാണ് ഇന്ന് രാവിലെയോടെ പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് പ്രിയ മരിച്ചതെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. രണ്ട് ഡോക്ടർമാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ കാല് മറിച്ചുമാറ്റിയ സംഭവത്തിന് പിന്നാലെ രണ്ട് ഡോക്ട‍ര്‍മാരെയും സ്ഥലംമാറ്റിയിരുന്നു. പ്രിയ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു.

Related Articles

Latest Articles