Sunday, May 19, 2024
spot_img

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അരിക്കൊമ്പൻ ഒരു ദിവസം നടന്നത് 03 കിലോമീറ്റർ മാത്രം; ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പൻ ചരിഞ്ഞെന്നു സമൂഹമദ്ധ്യമങ്ങളിൽ വൻ പ്രചാരണം; ഒടുവിൽ തമിഴ്‌നാട് വനംവകുപ്പ് നൽകിയ വിശദീകരണം ഇങ്ങനെ

ചെന്നൈ: ചിന്നക്കനാലിൽ നിന്നും നാട് കടത്തിയ അരിക്കൊമ്പൻ ചരിഞ്ഞെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് തമിഴ്നാട് വനം വകുപ്പ്. അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്ത് അരിക്കൊമ്പൻ ആരോ​ഗ്യവാനായി കഴിയുകയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. പ്രചരിക്കുന്ന വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും വനം വകുപ്പ് പറഞ്ഞു.

അരിക്കൊമ്പനെ നിരീക്ഷിക്കുന്നതിനായിട്ട് പ്രത്യേക സംഘത്തെയും നിയോ​ഗിച്ചിട്ടുണ്ട്. മനുഷ്യവാസമുള്ള ഇടങ്ങളിൽ നിന്ന് ഏറെ ദൂരെയായിട്ടാണ് കൊമ്പന്റെ സ്ഥാനം. റേഡിയോ കോളറിൽ നിന്നും കൃത്യമായി സി​ഗ്നലുകളും ലഭിക്കുന്നുണ്ട്. അരിക്കൊമ്പൻ ഒരു ദിവസം ശരാശരി 3 കിലോമീറ്റർ ദൂരം മാത്രമാണ് സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ 6 ദിവസത്തെ റൂട്ട് മാപ്പും വനം വകുപ്പ് പുറത്ത് വിട്ടതായി തമിഴ്നാട് പി സി സി എഫ് ശ്രീനിവാസ് ആർ റെഡ്ഡി പറഞ്ഞു.

Related Articles

Latest Articles