In the memory of former Prime Minister Atal Bihari Vajpayee, the Prime Minister who brought the ideas of Shyamaprasad and Deendayal to fruition, the Prime Minister who set an example of corruption-free governance.
ഇന്ത്യൻ ദേശീയ രാഷ്‌ട്രീയത്തിലെ ധിഷണാശാലിയും വിദേശനയതന്ത്രത്തിന്റെ ഏറ്റവും മികച്ച വക്താവുമായ ദേശീയനേതാവിനെയാണ് രാജ്യം ഇന്ന് സ്മരിക്കുന്നത്. ഇന്ന് ഭാരതം വിശ്വവിശ്രുതിയിലേക്ക് നീങ്ങുന്നത് പ്രധാനമന്ത്രിയെന്ന അടൽ ബിഹാരി തീർത്ത അടിസ്ഥാന ശിലയിൽ നിന്നാണ്. ശ്യാമപ്രസാദ് മുഖർജിയും ദീൻദയാൽ ഉപാദ്ധ്യായയും നെയ്ത സ്വപ്നങ്ങളുടെ സാക്ഷത്ക്കാരമായി അദ്ദേഹം പുതിയ ഭാരതത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടേയും ഭാരതീയ ജനസംഘത്തിലേയ്‌ക്കും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെ അമരക്കാരനായും മാറിയ അടൽബിഹാരി വാജ്‌പേയി ജനിച്ചത് 1924 ഡിസംബർ 25നായിരുന്നു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ്. മൂന്ന് തവണ പ്രധാനമന്ത്രിയായ അടൽജിയിലൂടെ ഇന്ത്യ ലോകത്തിന് മുന്നിൽ ശക്തിയുടേയും സമചിത്തതയുടേയും സമാധാനത്തിന്റേയും സന്ദേശമാണ് നൽകിയത്.
ജവഹർലാൽ നെഹ്രുവിന് ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യൻ നേതാവായിരുന്നു വാജ്‌പേയി. വാജ്‌പേയുടെ ഭരണത്തിൻ കീഴിൽ ലോകരാഷ്‌ട്രങ്ങൾക്കുമുന്നിൽ ശക്തമായ നയങ്ങളാണ് ഭാരതം മുന്നിൽ വെച്ചത്.
രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനായിട്ടാണ് വാജ്പേയി സാമൂഹിക രംഗത്തേക്കിറങ്ങിയത്.1942-ൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ പോരാട്ട വേദിയിലെത്തി. 1951-ൽ ഭാരതീയ ജന സംഘത്തിന്റെയും, 1977ൽ ജനതാ പാർട്ടിയുടേയും സ്ഥാപക നേതാക്കളിൽ ഒരാളായി മാറി. മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി പദമലങ്കരിച്ച അദ്ദേഹം 1996 ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിനെ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യമായി കയറി. 13 ദിവസം മാത്രം നീണ്ട ഭരണകാലയളവായിരുന്നുവെങ്കിലും ജനങ്ങൾ 1998 ൽ വീണ്ടും അധികാരത്തിലേറ്റി. കൂട്ടുകക്ഷി ഭരണത്തിന്റെ പോരായ്മകൾ ഏറ്റുവാങ്ങിയ 13 മാസത്തെ ഭരണത്തിൽ പക്ഷേ ഭാരതം ലോകത്തിന് മുന്നിൽ ശക്തമായ രാഷ്‌ട്രമാണെന്ന് തെളിയിച്ചു.
പൊഖ്റാനിലെ ആണവ പരീക്ഷണവും, കാർഗിൽ യുദ്ധത്തിലെ വിജയവും ചരിത്രം കുറിച്ചു. സമ്പന്ന രാഷ്‌ട്രങ്ങളുടെ ഉപരോധങ്ങളെ നയചാതുര്യം കൊണ്ട് അതിജീവിക്കാൻ അദ്ദേഹത്തിനായി. 1999 ൽ 303 സീറ്റുകളിൽ വിജയിച്ച് എൻഡിഎ വീണ്ടും അധികാര ത്തിലെത്തിയപ്പോഴും സർക്കാരിനെ നയിക്കാൻ ലോകരാഷ്‌ട്രങ്ങളുടെ മുഴുവൻ കുതന്ത്രങ്ങളും തിരിച്ചറിയാവുന്ന വാജ്‌പേയി തന്നെ പ്രധാനമന്ത്രിയാകാൻ രാജ്യം തന്നെ ഒറ്റക്കെട്ടായി നിന്നുവെന്നതും ചരിത്രം. രാജ്യത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകിയ എ ബി വാജ്‌പേയിയെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം നൽകിയാണ് രാജ്യം ആദരിച്ചത്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05നാണ് സമാനതകളില്ലാത്ത ജനനേതാവ് വിടപറഞ്ഞത്.
വാഷിംഗ്ടൺ : വെനസ്വേലയിലെ പുതിയ ഭരണകൂടത്തിന് കടുത്ത ഉപാധികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ചൈന, റഷ്യ, ഇറാൻ,…
ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…