Monday, May 20, 2024
spot_img

തിരുവനന്തപുരത്ത് യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു; കാൽ വെട്ടിയെടുത്ത് റോഡിലേക്കെറിഞ്ഞു

തിരുവനന്തപുരം: പോത്തൻകോട് യുവാവിനെ ഗുണ്ടാ സംഘം വെട്ടികൊന്നു. കല്ലൂർ സ്വദേശി സുധീഷാണ് മരിച്ചത്. പത്തംഗസംഘം യുവാവിൻ്റെ കാൽ വെട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. ബൈക്കിലും ഓട്ടോയിലുമായെത്തിയ പത്തംഗ സംഘമാണ് സുധീഷിനെ ആക്രമിച്ചത്. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.

ഭീകരാന്തരീക്ഷം സൃഷ്ടിച്ചെത്തിയവരെ കണ്ട് സുധീഷ് വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പുറകിലൂടെ വന്ന് വെട്ടുകയായിരുന്നു. വെട്ടേറ്റു വീണ ശേഷമാണ് സുധീഷിൻ്റെ കാൽ അക്രമിസംഘം വെട്ടിമാറ്റിയത്. ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും ഗുണ്ടാ സംഘം വിരട്ടിയോടിച്ചു. സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ മുറിഞ്ഞു പോയ കാലുമെടുത്ത് പുറത്തേക്ക് വരികയും ബൈക്കിൽ കയറി തിരിച്ചു പോകും വഴി റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു. വെട്ടിയ കാൽ റോഡിലേക്ക് വലിച്ചെറിയുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.

Related Articles

Latest Articles