Monday, May 6, 2024
spot_img

കപ്പ് സ്വപ്നം കണ്ട് ബ്ലാസ്റ്റേഴ്‌സ് ; ഹീറോ സൂപ്പർ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ഹീറോ സൂപ്പര്‍ കപ്പിനുള്ള 29 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. വ്യക്തിഗത കാരണങ്ങളാൽ അവധി നീട്ടിയ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ജെസല്‍ കര്‍ണെയ്റോയാണ് ടീമിനെ നയിക്കുന്നത്. രാഹുല്‍ കെ.പി, സഹല്‍ അബ്ദുള്‍ സമദ്, അപ്പോസ്തലോസ് ജിയാനു, പ്രഭ്സുഖന്‍ സിങ് ഗില്‍, വിക്ടര്‍ മോംഗില്‍, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റൂയിവ, ഇവാന്‍ കലിയുഷ്‌നി, ദിമിത്രിയോസ് ഡയമന്റകോസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഐലീഗ് ചാമ്പ്യന്‍മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ ആദ്യമായി പന്ത് തട്ടുക. ലൂണ ഒഴികെയുള്ള ടീമിലെ മറ്റ് വിദേശ താരങ്ങളെല്ലാം ഐഎസ്എല്‍ ഇടവേളയ്ക്ക് ശേഷം ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.

രാഹുല്‍ കെ.പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍ എം.എസ്, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, വിബിന്‍ മോഹനന്‍, ബിജോയ് വര്‍ഗീസ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ തുടങ്ങിയ പതിനൊന്ന് താരങ്ങൾ 29 അംഗ ടീമിലെ മലയാളിത്തിളക്കങ്ങളാണ്.

കേരളാബ്ലാസ്റ്റേഴ്‌സ് ടീം

ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ സിങ് ഗില്‍, കരണ്‍ജിത് സിങ്, സച്ചിന്‍ സുരേഷ്, മുഹീത് ഷബീര്‍.

പ്രതിരോധനിര താരങ്ങൾ : വിക്ടര്‍ മോംഗില്‍, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹോര്‍മിപം റൂയിവ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസല്‍ കര്‍ണെയ്റോ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ.

മധ്യനിര താരങ്ങൾ : ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്സണ്‍ സിങ്, ഇവാന്‍ കലിയുഷ്നി, മുഹമ്മദ് അസ്ഹര്‍, വിബിന്‍ മോഹനന്‍.

മുന്നേറ്റ നിര താരങ്ങൾ : ബ്രൈസ് ബ്രയാന്‍ മിറാന്‍ഡ, സൗരവ് മണ്ഡല്‍, രാഹുല്‍ കെ.പി., സഹല്‍ അബ്ദുല്‍ സമദ്, നിഹാല്‍ സുധീഷ്, ബിദ്യാസാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം എസ്., മുഹമ്മദ് ഐമെന്‍, ദിമിത്രിയോസ് ഡയമന്റകോസ്, അപ്പോസ്തലോസ് ജിയാനു.

Related Articles

Latest Articles