Saturday, January 10, 2026

മോക്ഡ്രില്ലിനിടെ യുവാവ് മുങ്ങി മരിച്ച സംഭവം;വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം : പ്രളയ ദുരന്തങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട മോക്ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് മോക്ഡ്രില്ലിനിടെ മല്ലപ്പള്ളി സ്വദേശി ബിനു സോമൻ മുങ്ങിമരിച്ചത്.സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട കളക്ടര്‍ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവ് നല്‍കിയത്.
ആസൂത്രണത്തിലെ പിഴവെന്നാണ് കളക്ടര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്. ചെളിനിറഞ്ഞ ഭാഗം മോക്ഡ്രില്ലിനായി തിരഞ്ഞെടുത്തതാണ് അപകടത്തിന് കാരണമായതെന്നാണ് തിരുവല്ല സബ്കളക്ടര്‍ ശ്വേത നാഗര്‍കോട്ടി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്

Related Articles

Latest Articles