എറണാകുളം: മണ്ണ് കടത്താന്‍ ഗ്രേഡ് എസ് ഐ ബൈജുക്കുട്ടൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകും. സ്പെഷൽ ബ്രാഞ്ചിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് കിട്ടിയശേമായിരിക്കും അച്ചടക്ക നടപടി എടുക്കുക എന്നാണ് റൂറൽ പൊലീസ് നേതൃത്വത്തിന്‍റെ നിലപാട്. എറണാകുളം റേഞ്ച് ഡി ഐ ജിയുമായി കൂടി ആലോചിച്ചായിരിക്കും തുടർ നടപടി.
ഗ്രേഡ് എസ് ഐ ലോഡിന് കണക്ക് പറഞ്ഞ് പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉദ്യോഗസ്ഥനെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഇന്നലെ തന്നെ എറണാകുളം റൂറൽ എസ് പി അറിയിച്ചിരുന്നു. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് കിട്ടിയാലുടൻ എസ് ഐയെ സസ്പെൻഡ് ചെയ്യുമെന്നാണ് ഇന്നലെ പുറത്ത് വന്ന വിവരം.എപ്പോഴത്തെ ദൃശ്യങ്ങളാണ് പുറത്തു വന്നതെന്നും ആരാണ് ചിത്രീകരിച്ചതെന്നും പരിശോധിക്കുന്നുണ്ട്.

