Saturday, September 19, 2026

കണ്ണൂരിൽ എസ്.ഡി.പി.ഐ കേന്ദ്രത്തിൽ സ്ഫോടകവസ്തു എറിഞ്ഞ സംഭവം; ബോംബുകളുടെ തീവ്രത പരിശോധിക്കാനുളള ശ്രമമെന്ന് സൂചന

കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ കേന്ദ്രത്തിൽ ബോംബേറ്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. തില്ലങ്കേരി പടിക്കച്ചാൽ വായനശാലയ്‌ക്ക് മുന്നിലാണ് ബോംബേറ് ഉണ്ടായത്.

ബോംബുകൾ നിർമ്മിച്ച ശേഷം തീവ്രത പരിശോധിക്കാൻ സ്‌ഫോടനം നടത്തിയതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബിന്റെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തി.

കണ്ണൂർ ജില്ലയിൽ എസ്ഡിപിഐയുടെ ശക്തികേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വിധ്വംസക പ്രവർത്തനങ്ങളും ആയുധ സംഭരണവും നടക്കുന്നതായി പരാതികൾ വ്യാപകമാണ്. ഇതിനിടയിലാണ് എസ്ഡിപിഐ കേന്ദ്രത്തിൽ ബോംബ് സ്‌ഫോടനം നടന്നിരിക്കുന്നത്. പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles