Minister V. Sivankutty, six accused in the assembly robbery case; The court will consider it today
തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ അക്രമം അഴിച്ചുവിട്ട കേസിൽ വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെയുള്ള പ്രതികളായ എൽഡിഎഫ് നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കെ.ടി ജലീൽ എംഎൽഎ എന്നിവർ അടക്കം ആറ് നേതാക്കളാണ് ഇന്ന് കോടതിയിൽ ഹാജരാകുക. തുടർന്ന് ഇവരെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും.
കേസിൽ വിചാരണ ഉടൻ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ പ്രതികളെല്ലാവരും ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ തുടർന്നാണ് ആറ് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകുന്നത്. കൂടാതെ ഇന്ന് കേസിന്റെ വിചാരണ എന്ന് തുടരുമെന്നകാര്യവും കോടതി പ്രതികളെ അറിയിക്കും.
ശിവൻകുട്ടിയ്‌ക്കും, കെ.ടി ജലീലിനും പുറമേ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, സി.കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ തുടങ്ങി വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇതിനിടെ കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശിവൻകുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി കോടതി തള്ളുകയായിരുന്നു. ശേഷം സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലം ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…