Friday, May 17, 2024
spot_img

തൃക്കാക്കര പിടിച്ചെടുത്ത് ഉമാതോമസ്‌! യു ഡി എഫിന്റെ ഭൂരിപക്ഷം 25,000 കടന്നു, രോഗികൾക്ക് ഡോക്ടറെ തിരിച്ചുനൽകി എൽഡിഎഫ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ തൃക്കാക്കര പിടിച്ചെടുത്ത് ഉമതോമസ്. 25000 ത്തിൽ അധികം ഭൂരിപക്ഷമാണ് മണ്ഡലത്തിൽ ഉമാതോമസിന് ലഭിച്ചത്.  പിടി തോമസിനേക്കാൾ ഇരട്ടിയിലധികം വോട്ടാണ് ഉമാ തോമസിന് ലഭിക്കുന്നത്.

എൽഡിഎഫ് സർക്കാരിന്റെ സെഞ്ച്വറി മോഹം ഇല്ലാതാക്കിക്കൊണ്ട് പിടിയുടെ പിൻഗാമിയായി ഉമാ തോമസ് മുന്നേറിയത്. തൃക്കാക്കരയിൽ വന്ന് ദിവസങ്ങളോളം തമ്പടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്കേറ്റ കനത്ത തിരിച്ചടി കൂടിയാണിത്. വോട്ടെണ്ണൽ പൂർത്തിയായിടത്തൊന്നും എൽ ഡി എഫിന് ലീഡ് നിലനിർത്താൻ കഴിഞ്ഞില്ല. അതേസമയം മഹാരാജാസിൽ യുഡിഎഫ് പ്രവർത്തകർ ആഘോഷപരിപാടികൾ ആരംഭിച്ചുകഴിഞ്ഞു.

239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്. ആദ്യ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും അവസാന റൗണ്ടിൽ എട്ട് ബൂത്തുകളും എണ്ണും. ആദ്യ കൊച്ചി കോർപ്പറേഷന്റെ വോട്ടുകളാണ് എണ്ണുന്നത്. തുടർന്ന് തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ നടക്കും.

വലിയ വിജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യം നേരത്തെ പറഞ്ഞതാണ്. കൂടുതൽ പറയാനുണ്ടെന്നും വോട്ടെണ്ണൽ പൂർത്തിയായ ശേഷം പറയാമെന്നും വിഡി സതീശൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

Related Articles

Latest Articles