Sunday, May 19, 2024
spot_img

ആദായനികുതി റിട്ടേണ്‍ ;അവസാന തീയതി ജൂലൈ 31 ന് അവസാനിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ന് തന്നെ അവസാനിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. തീയതി നീട്ടുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ജൂലായ് 31-നകം മിക്ക റിട്ടേണുകളും വരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി സര്‍ക്കാര്‍ നീട്ടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി പത്ത് ദിവസം മാത്രമാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ശേഷിക്കുന്നത്.

ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31 ആണെങ്കിലും, ഒരാള്‍ക്ക് ഡിസംബര്‍ 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാം. ഇതിനെയാണ് വൈകിയുള്ള റിട്ടേണുകള്‍ എന്ന് വിളിക്കുന്നത്. നിശ്ചിത തീയതിക്കകം ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ 10,000 രൂപ പിഴയും ആദായ നികുതി വകുപ്പിന്റെ നിയമപരമായ നോട്ടീസിന് മറുപടിയും നിങ്ങള്‍ നല്‍കേണ്ടി വരും.

തീയതികള്‍ നീട്ടുമെന്നാണ് പലരും കരുതിയിരുന്നത്. അതിനാല്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് പലരും പിന്നീടേക്ക് മാറ്റി വെക്കുകയും വൈകിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പ്രതിദിനം 15 ലക്ഷം മുതല്‍ 18 ലക്ഷം വരെ റിട്ടേണുകള്‍ ലഭിക്കുന്നു. 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ റിട്ടേണുകളായി ഉയരും എന്ന് തരുണ്‍ ബജാജ് പറഞ്ഞു.

Related Articles

Latest Articles