Friday, April 26, 2024
spot_img

രാജ്യത്ത് കോവിഡ് ജാഗ്രത ;പരിശോധന നിർബന്ധമാക്കാൻ കേരളം,രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമങ്ങൾക്കായി കേന്ദ്രം

ദില്ലി: രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായതോടെ രാജ്യം ജാഗ്രത തുടങ്ങുകയാണ്.രണ്ടരവർഷക്കാലത്തോളം ലോകം ഒന്നടങ്കം പിടിച്ച് കുലുക്കിയ കോവിഡ് ജനങ്ങൾക്ക് എന്നും പേടി തന്നെയാണ്.എന്നാൽ ഭയക്കേണ്ടതില്ലെന്നും ജാഗ്രത തുടരാനുമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതലയോഗത്തിൽ പറഞ്ഞത്.രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്ര സർക്കാർ തീരുമാനം.നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരണോ എന്ന് ഒരാഴ്ച കഴിഞ്ഞ് ആലോചിക്കും. സ്ഥിതി ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിലയിരുത്തും തല്ക്കാലം നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയയ്ക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്

കോവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നീരീക്ഷണവും പരിശോധനയും ശക്തമാക്കും.ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം.ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്ജമെന്ന് ഉറപ്പാക്കണം അടക്കം നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നൽകി.
കേരളവും കോവിഡ് ജാഗ്രതയിൽ ആണ്. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണമെന്നും ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതലായി മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ വകഭേദമുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്.

Related Articles

Latest Articles