Sunday, May 19, 2024
spot_img

30 സ്വകാര്യ ആശുപത്രികളിലെ ശമ്പളം വര്‍ധിപ്പിച്ചു; 72 മണിക്കൂര്‍ പിന്നിട്ട നഴ്സുമാരുടെ സമരം പിന്‍വലിച്ചു

തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നഴ്‌സുമാർ നടത്തിയ സമരം പിൻവലിച്ചു. തൃശൂര്‍ ജില്ലയിലെ 30 സ്വകാര്യ ആശുപത്രികൾ ശമ്പള വർദ്ധനവ് നടപ്പിലാക്കിയതിനെ തുടർന്നാണ് സമരം പിൻവലിച്ചിരിക്കുന്നത്.

29 ആശുപത്രികൾ ഇന്നലെയും എലൈറ്റ് ആശുപത്രി ഇന്നുമാണ് ശമ്പള വർധന നടപ്പാക്കിയത്. ഇതോടെ തൃശൂരുളള എല്ലാ സ്വകാര്യ ആശുപത്രികളിലും ശമ്പള വർധനവ് നടപ്പിലായി. 50 ശതമാനം ഇടക്കാലാശ്വാസവും 20 ശതമാനം ശമ്പളവർധനവുമാണ് നടപ്പാക്കിയിരിക്കുന്നത്.

Related Articles

Latest Articles