ആലപ്പുഴ : അമ്പലപ്പുഴയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മുങ്ങി മരിച്ചു. അമ്പലപ്പുഴ തെക്ക് കോമന പുതുവൽ വിനയന്‍റെ മകൻ വിഘ്നേശാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരുന്നു. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.
കുട്ടിയെ കാണാത്തതിനെ തുടർന്ന് മുത്തശ്ശിയും സഹോദരിയും നടത്തിയ അന്വേഷണത്തിലാണ് വീടിന് പുറകിൽ വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്.

