India vs Australia 1st Test Mohammed Shami wears shoe with toe cut-out
അഡ്ലെയ്ഡ്: ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം അഡ്ലെയ്ഡില് പുരോഗമിക്കുകയാണ്. രണ്ടാം ദിനം ക്രിക്കറ്റ് ആരാധകരുടെ സംസാരം മുഴുവന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ കുറിച്ചാണ്. ഷമിയുടെ ഇടതു കാലിലെ ഷൂവിലെ ദ്വാരമാണ് സംസാര വിഷയം. ഷമിയുടെ വിരല്‍ പുറത്തു കാണുന്ന വിധം വലുതാണ് ഈ ദ്വാരം. അതേസമയം ബിസിസിഐയ്ക്ക് ഒരു നല്ല ഷൂസ് പോലും ഇന്ത്യന്‍ താരങ്ങള്‍ക്കു നല്‍കാനുള്ള ശേഷിയില്ലേയെന്ന ചോദ്യമുയര്‍ത്തി ആരാകര്‍ രംഗത്തെത്തി.
എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. ബോള്‍ ചെയ്യുമ്പോള്‍ ലാന്‍ഡിംഗിനിടെ കാല്‍വിരല്‍ സ്വതന്ത്രമാവുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു ‘ദ്വാര തന്ത്രം’ ഷമി സ്വീകരിച്ചിരിക്കുന്നത്. കാല്‍വിരലിനു പരിക്കേല്‍ക്കുന്നത് കുറയ്ക്കാന്‍ ഇതു സഹായിക്കുകയും ചെയ്യും. പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ചിലര്‍ ഇതുപോലെ ഷൂവിന്റെ മുന്‍ഭാഗത്തായി ദ്വാരമിട്ടിരുന്നു. ഇതിനെ ഐസിസി വിലക്കിയിട്ടില്ലാത്തതിനാല്‍ തന്നെ ബൗളര്‍മാര്‍ക്കു ഇങ്ങനെയൊരു തന്ത്രം സ്വീകരിക്കുന്നതില്‍ തെറ്റുമില്ല.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…